നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സംവിധായകൻ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ്

  സംവിധായകൻ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ്

  സംവിധായകൻ എസ്. ശങ്കറിന്റെ മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസ്

  രോഹിത് ദാമോദരൻ

  രോഹിത് ദാമോദരൻ

  • Share this:
   പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്. ശങ്കറിന്റെ (S Shankar) മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ (POCSO ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമപ്രകാരം കേസെടുത്തു.

   ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റൻ ആയ രോഹിത് ദാമോദരൻ (Rohit Damodaran), ക്ലബ് സെക്രട്ടറിയായ അച്ഛൻ ദാമോദരൻ, ക്രിക്കറ്റ് പരിശീലകൻ താമരൈ കണ്ണൻ, എന്നിവരുടെ പേരുകൾ പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസിന് പെൺകുട്ടി നൽകിയ പരാതിയിൽ പരാമർശിക്കുന്നു.

   ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

   പരാതിയെത്തുടർന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി (പി.സി.ഡബ്ല്യു.സി.) കോച്ചുമാരായ താമരൈക്കണ്ണൻ, ജയകുമാർ, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരൻ, മകൻ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവർക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

   അധികൃതർക്ക് പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു.

   സംവിധായകൻ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മിൽ ഈ വർഷം ജൂണിൽ ചെന്നൈയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

   Summary: Son-in-law of film director S. Shankar, Rohit Damodaran and his industrialist father Damodaran booked under POCSO case for sexually abusing a minor girl who attended cricket coaching classes. The case was registered with Mettupalayam police
   Published by:user_57
   First published:
   )}