• HOME
  • »
  • NEWS
  • »
  • crime
  • »
  • അപരിചിതന്റെ വാക്കു കേട്ട് മകൻ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്തു; പിതാവിന് നഷ്ടമായത് 9 ലക്ഷം രൂപ

അപരിചിതന്റെ വാക്കു കേട്ട് മകൻ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്തു; പിതാവിന് നഷ്ടമായത് 9 ലക്ഷം രൂപ

പിതാവിന്റെ ഡിജിറ്റൽ പേമെന്റ് അക്കൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്താമെന്ന് കുട്ടിയെ വിശ്വസിപ്പിച്ച് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിക്കുകയായിരുന്നു.

representative image

representative image

  • Last Updated :
  • Share this:
    നാഗ്പൂർ: അപരിചിത നമ്പരിൽ നിന്നുമുള്ള കോൾ വിശ്വസിച്ച് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വഴി നാഗ്പൂർ സ്വദേശിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ. നാഗ്പൂരിലെ കൊരാടിയിലുള്ള അശോക് മൻവാതെ എന്നയാൾക്കാണ് പണം നഷ്ടമായത്. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനാണ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്.

    അശോക് മൻവാതെയുടെ പതിനഞ്ചു വയസ്സുള്ള മകന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്ന സമയത്താണ് അപരിചിതമായ നമ്പരിൽ നിന്ന് കോൾ വന്നത്. കോൾ എടുത്ത കുട്ടിയോട് അജ്ഞാതനായ വ്യക്തി ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പിതാവിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

    ഓൺലൈൻ തട്ടിപ്പിന് കേസെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ,

    You may also like:വിവാഹം കഴിഞ്ഞ് നാലാം നാൾ മരണം; ഹണിമൂൺ ആഘോഷത്തിനിടെ നവദമ്പതികൾ കടലിൽ മുങ്ങിമരിച്ചു

    "തട്ടിപ്പിന് ഇരായായ വ്യക്തിയുടെ മകന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്ന സമയത്ത് അജ്ഞാത നമ്പരിൽ നിന്നും കോൾ വന്നു. ഫോൺ എടുത്ത കുട്ടിയോട് ഒരു ഡിജിറ്റൽ പേമെന്റ് കമ്പനിയുടെ കസ്റ്റമർ കെയർ ഉദ്യോഗസ്ഥാനാണെന്ന് പരിചയപ്പെടുത്തി. അശോകിന്റെ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു സംസാരം".

    പിതാവിന്റെ ഡിജിറ്റൽ പേമെന്റ് അക്കൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്താമെന്ന് കുട്ടിയെ വിശ്വസിപ്പിച്ച് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിക്കുകയായിരുന്നു. കുട്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതോടെ പിതാവിന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം നേടിയ തട്ടിപ്പുകാരൻ ഉടൻ തന്നെ അക്കൗണ്ടിലുള്ള 8.95 ലക്ഷം രൂപ പിൻവലിച്ചു.

    അശോക് മൻവാതെയുടെ പരാതിയിൽ ആൾമാറാട്ടം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
    Published by:Naseeba TC
    First published: