സ്വത്ത് തർക്കത്തെ തുടര്‍ന്ന് 74 കാരിയായ അമ്മയെ ബേസ്ബോൾ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ മകന് അറസ്റ്റിൽ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവ നടന്നത്. മകനും വീട്ടുജോലിക്കാരനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി, സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് വയോധികയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലിൽ, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് പല തവണ അടിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തി. തങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനെ തുടര്‍ന്നാണ് കൊല നടത്തിയെതെന്നും ഇയാള്‍ പറഞ്ഞു. റായ്ഗഡ് ജില്ലയിലെ നദിയിലാണ് മൃതദേഹം തള്ളിയതെന്നും പൊലീസിനെ അറിയിച്ചു. ഐപിസി 302, 201 ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ നടത്തി വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.