• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |മദ്യപിച്ച് ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ അടിച്ചുകൊന്നു

Murder |മദ്യപിച്ച് ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ അടിച്ചുകൊന്നു

മകന്‍ ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കാത്തതു കണ്ട്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മൈസൂരു: മദ്യപിച്ച് ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാതിരുന്ന അമ്മയെ മകന്‍ അടിച്ചുകൊന്നു. ബിലിക്കെരെനിവാസി മഹാദേവസ്വാമിയുടെ ഭാര്യ ജയമ്മ(54)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹുന്‍സൂര്‍ താലൂക്കിലെ ബിലിക്കെരെയിലാണ് സംഭവം.

    മദ്യത്തിന് അടിമയായ ജയമ്മ പകല്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഹരീഷ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കാത്തതു കണ്ട് ദേഷ്യപ്പെട്ട ഹരീഷ് ജയമ്മയെ ശക്തിയായി അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

    അടിയേറ്റു മറിഞ്ഞുവീണ ജയമ്മ ഉടന്‍ മരിച്ചു. സഹോദരന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന ജയമ്മയുടെ മകളുടെ പരാതിയിലാണ് ബിലിക്കെരെ പോലീസ് ഹരീഷിനെ അറസ്റ്റ് ചെയ്തത്.

    Attack |മുടി നീട്ടിവളര്‍ത്തിയതിന് ശകാരം; അധ്യാപകനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്താന്‍ ശ്രമിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി

    സേലത്ത് പ്രധാനധ്യാപകനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം ആത്തൂരിലാണ് സംഭവം. വിദ്യാര്‍ത്ഥി മുടി വെട്ടാതെ ക്ലാസില്‍ വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

    സംഭവം ഇങ്ങനെ: വിദ്യാര്‍ത്ഥിയെ ഓഫീസ് മുറിയിലേക്ക് വിളിച്ച പ്രധാനധ്യാപകന്‍, മുടി നീട്ടി വളര്‍ത്തിയ നിലയില്‍ ഇനി സ്‌കൂളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനോട് കയര്‍ത്ത് സംസാരിക്കുകയും മേശയില്‍ ഇരുന്ന ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ പിടിച്ചുമാറ്റി.

    ശേഷം വിദ്യാര്‍ത്ഥിയോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് മാതാപിതാക്കളുമായി സ്‌കൂളിലെത്തിയപ്പോള്‍ അവരോട് മകന്റെ കാര്യം പ്രധാനാധ്യാപകന്‍ വിവരിച്ചു. തന്റെ കുറ്റങ്ങള്‍ അധ്യാപകന്‍ പറയുന്നത് കേട്ട് കൊണ്ടിരുന്ന വിദ്യാര്‍ത്ഥി പെട്ടെന്ന് തന്നെ പൊട്ടിത്തെറിച്ചു. ഈ സമയം ബാഗില്‍ ഒളിപ്പിച്ച ഒഴിഞ്ഞ ബിയര്‍ കുപ്പി പുറത്തെടുത്ത് പൊട്ടിച്ച ശേഷം അധ്യാപകനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു.

    ഞാന്‍ മാത്രമല്ലല്ലോ മുടി നീട്ടി വളര്‍ത്തിയത് എന്ന് അലറിക്കൊണ്ട് ചോദിച്ചായിരുന്നു വിദ്യാര്‍ത്ഥിയുടെ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു.
    Published by:Sarath Mohanan
    First published: