മാന്നാര്‍ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയില്‍ അച്ഛനെ മകന് സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ സൈക്കിള്‍ റിപ്പയറിങ് തൊഴിലാളി തങ്കരാജ് (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന് സജീവി (36)നെ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രി എട്ടുമണികഴിഞ്ഞു മദ്യപിച്ചെത്തിയ സജീവും അച്ഛനുമായി വഴക്കുണ്ടായി. ഇതിനിടെ, കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചു തങ്കരാജിന്റെ നെഞ്ചില്‍ സജീവ് കുത്തുകയും തള്ളിയിടുകയും ചെയ്തു.
ഇരുവരും വൈകീട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ അയല്‍വാസികള്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല. 9.30ഓടെ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തങ്കരാജ് കുത്തേറ്റു കിടക്കുകയായിരുന്നു.
Also Read- പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽ
വാര്‍ഡ് മെമ്പര്‍ സുരേഷ് വിവരമറിയിച്ചതനുസരിച്ചു മാന്നാര്‍ പോലീസ് സ്ഥലത്തെത്തി. തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയത്തിനേറ്റ കുത്താണു മരണകാരണമെന്ന് പോലീസ് പറഞ്ഞു.
സജീവ് വീട്ടില്‍ത്തന്നെ മൊബൈല്‍ റിപ്പയറിങ് ജോലി ചെയ്തുവരുകയാണ്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വണ്ടാനം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാലരയോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വീടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്കരിച്ചു.ശ്യാമളയാണു തങ്കരാജിന്റെ ഭാര്യ. മകള്‍: സരിത. മരുമകന്: ശെല്‍വരാജ്.
അർദ്ധരാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
കോഴിക്കോട്: അർദ്ധരാത്രി വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ. തൃക്കളയൂർ കീഴുപറമ്പ് സ്വദേശി കുന്നത്ത് യാസർ അറഫാത്താണ് റിമാൻഡിലായത്.
വിവാഹബന്ധം വേർപിരിയാൻ കേസ് നടക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. യാസർ കാരശ്ശേരി പഞ്ചായത്തിലെ മൈസൂർപറ്റയിലെ ഭാര്യ വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവ് മൈസൂർപറ്റ സ്വദേശി മൊയ്തീൻ കുട്ടിയെയും സഹോദരൻ സലാഹുദ്ദീനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Also Read- 1500 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പാക് ബന്ധം; രണ്ട് തിരുവനന്തപുരം സ്വദേശികളും പ്രതിപ്പട്ടികയിൽ
അക്രമ സമയത്ത് തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി യാസർ അറഫാത്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ പരിക്കേറ്റ പ്രതിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ് വർഷം മുമ്പ് വിവാഹിതരായ ഭാര്യയും യാസർ അറഫാത്തും മൂന്നുവർഷമായി കുടുംബ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുകയാണ്.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റില്‍
വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു.
ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.