തൃശൂര്‍: ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. സംഭവത്തിൽ മകൻ റിജോയെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. റിജോ വെൽഡിങ് ജോലിക്കാരനാണ്. വെളളിയാഴ്ച വൈകുന്നേരം പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോ രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു.
എന്നാൽ 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തർക്കത്തിലാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് ജോയി ചോദ്യം ചെയ്തതോട ഇവർ തമ്മില്‍ വഴക്കായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala man killed, Thrissur news