നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുടുംബതര്‍ക്കം; 70 വയസ്സുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

  കുടുംബതര്‍ക്കം; 70 വയസ്സുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

  കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

  crime-scene-rt

  crime-scene-rt

  • Share this:
   തൃശ്ശൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് മാളയില്‍ 70 വയസ്സുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയെയാണ് കൊലപ്പെടുത്തിയത്. മകന്‍ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

   പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി

   തമിഴ്നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വിരുദനഗര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്നേഷ്(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   ഭര്‍ത്താവ് വിഘ്നേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്നേഷ്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.

   അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മദുരയിലാണ് പോകാന്‍ ഭാമുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തിരുന്നു. വിരുദനഗറിലെ കുളരക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

   വെള്ളിയാഴ്ച രാത്രി താമസം മാറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വിഘ്നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് പിടികൂടി.
   Published by:Karthika M
   First published:
   )}