• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു; അമ്മയെ മകന്‍ ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു

Murder | വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു; അമ്മയെ മകന്‍ ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു

അര്‍ധരാത്രി വ്യായാമം ചെയ്യുകയായിരുന്ന മകനോട് അമ്മ വ്യായാമം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു

  • Share this:
    ഹൈദരാബാദ്: അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറിലാണ് സംഭവം. സുധീര്‍കുമാറി(24)ന്റെ ആക്രമണത്തില്‍ കൊണ്ഡ പാപ്പമ്മയാണ് കൊല്ലപ്പെട്ടത്.

    അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുധീറിന്റെ സഹോദരി സുചിത്രയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യായാമം ചെയ്യുകയായിരുന്ന സുധീറിനോട് അമ്മ വ്യായാമം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രകോപിതനായ സുധീര്‍ ഡംബല്‍ കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ അമ്മ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സഹോദരി സുചിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാള്‍ മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. ഏഴുവര്‍ഷം മുമ്പാണ് സുധീറിന്റെ പിതാവ് മരിച്ചത്.

    Also Read-Dileep | നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസ്; പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

    Arrest | ഫോണില്‍ കൂടുതല്‍ സമയം ചെലവിട്ടതിന് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

    വിശാഖപട്ടണം: പതിനഞ്ചു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.

    സ്‌കൂളിലെ അധ്യാപികയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസികവിഷമത്തിലായിരുന്നു. ഇതോടെയാണ് അധ്യാപികയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപിത വിവവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

    വൃക്കരോഗിയായ പ്രതിക്ക് ഭാര്യയാണ് ഒരു വൃക്ക നല്‍കിയത്. തുടര്‍ന്ന് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് രോഗിയായ പെണ്‍കുട്ടിയുടെ അമ്മ സ്വന്തം വീട്ടില്‍ നിന്നാണ് ചികിത്സ നടത്തുന്നത്. ഇതോടെയാണ് പ്രതി മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.

    Also Read-Child Marriage | മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; രഹസ്യ വിവാഹം നടന്നത് ഒരു വർഷം മുൻപ്

    മകള്‍ അധികസമയവും മൊബൈല്‍ഫോണില്‍ സമയം ചിലവഴിക്കുന്നത് പിതാവിനെ ചൊടിപ്പിച്ചു. ഇതിലുള്ള ദേഷ്യം കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

    Also Read-'ഗണപതി ഹോമം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പൊലീസ് സ്റ്റേഷൻ'; മോഹൻദാസ് 14 വർഷത്തിനുശേഷം പിടിയിലായത് ഇങ്ങനെ
    പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: