• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 26കാരന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

Murder |മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 26കാരന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

മേരി ധരിച്ചിരുന്ന സാരി ഉപയോഗിച്ചുതന്നെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മേരിയുടെ കയ്യില്‍ ഉണ്ടായിരുന്ന 700 രൂപയും കൈക്കലാക്കി പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് മകന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന ദീപക്കിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നിനാണ് 50 വയസുള്ള അമ്മയെ ഇയാള്‍ കൊലപ്പെടുത്തിയത്.

    അമ്മ ഫാത്തിമ മേരിയെ കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സഹോദരി ജോയ്‌സ് മേരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിയാണ് ഫാത്തിമ മേരി ഉപജീവനം നടത്തിയിരുന്നത്. പച്ചക്കറി എടുത്ത് തിരിച്ചുവരുന്ന വഴി ദീപക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിക്കുകയായിരുന്നു. തന്റെ കയ്യില്‍ ഇല്ലെന്ന് അമ്മ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രോഷാകുലനായ പ്രതി മേരി ധരിച്ചിരുന്ന സാരി ഉപയോഗിച്ചുതന്നെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

    പിന്നീട് മേരിയുടെ കയ്യില്‍ ഉണ്ടായിരുന്ന 700 രൂപയും കൈക്കലാക്കി പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അമ്മ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് മകന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

    Domestic Violence |പെണ്‍കുട്ടികളെ പ്രസവിച്ചതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍തൃവീട്ടുകാര്‍; തെരുവിലിട്ട് തല്ലിച്ചതച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനാണ് ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവതിക്ക് ഏഴും രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് ഉള്ളത്.

    'മകനെ ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്' - ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു. തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു.

    രണ്ട് സ്ത്രീകള്‍ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു.
    Published by:Sarath Mohanan
    First published: