അമ്മയെ പൂട്ടിയിട്ട് മകന്റെ ക്രൂരത; വീട് ചവിട്ടിത്തുറന്നെത്തിയ പൊലീസ് വയോധികയെ കണ്ടെത്തിയത് പുഴുവരിച്ചനിലയിൽ

അമ്മയെകാണാന്‍ എത്തിയ മറ്റു മക്കളെ പുറത്താക്കി മുന്‍വശത്തെ വാതിലും ഗേറ്റും പൂട്ടിയ വിജയകുമര്‍ പൊലീസിനെപ്പോലും വീട്ടിനുളളില്‍ കയറ്റാൻ തയാറായില്ല.

news18-malayalam
Updated: September 20, 2019, 12:58 PM IST
അമ്മയെ പൂട്ടിയിട്ട് മകന്റെ ക്രൂരത; വീട് ചവിട്ടിത്തുറന്നെത്തിയ പൊലീസ് വയോധികയെ കണ്ടെത്തിയത് പുഴുവരിച്ചനിലയിൽ
അമ്മയെകാണാന്‍ എത്തിയ മറ്റു മക്കളെ പുറത്താക്കി മുന്‍വശത്തെ വാതിലും ഗേറ്റും പൂട്ടിയ വിജയകുമര്‍ പൊലീസിനെപ്പോലും വീട്ടിനുളളില്‍ കയറ്റാൻ തയാറായില്ല.
  • Share this:
തിരുവനന്തപുരം: ബാലരാമപുരത്ത് ഗുരുതരാവസ്ഥയിലായ അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ചികിത്സ നല്‍കാതെ സഹോദരങ്ങളോടും പൊലീസിനോടും മകന്റെ വെല്ലുവിളി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബാലരാമപാരം സി.ഐ ബിനുകുമാര്‍  മതില്‍ ചാടിക്കടന്ന് എൺപത് വയസു പിന്നിട്ട ലളിതയെ ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റി. സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റ് മക്കള്‍ പരാതി നല്‍കിയതോടെ ബാലരാമപുരം സ്വദേശി വിജയകുമാറിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു.

അമ്മയെകാണാന്‍ എത്തിയ മറ്റു മക്കളെ പുറത്താക്കി മുന്‍വശത്തെ വാതിലും ഗേറ്റും പൂട്ടിയ വിജയകുമര്‍ പൊലീസിനെപ്പോലും വീട്ടിനുളളില്‍ കയറ്റിയില്ല. ബാലരാപുരം എസ്‌.ഐ സംസാരിച്ചെങ്കിലും അമ്മയെ മറ്റെന്നാള്‍ ഡിവൈഎസ്പിയുടെ മുന്നില്‍ ഹാജരാക്കാമെന്ന നിലപാടിലായിരുന്നു വിജയകുമാർ.

ഇതേത്തുടർന്നാണ് എസ്.ഐ മതിൽ ചാടിക്കടന്ന് വീട്ടിനുള്ളിൽ പ്രവേശിച്ചത്. മുറിക്കുള്ളിൽ  മൃതപ്രായയായി കിടന്ന വയോധികയെ മറ്റു മക്കളുടെ സഹായത്തോടെ വെളളം നല്‍കിയശേഷം 108 വിളിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

വയോധികയുടെ പേരിൽ ഉണ്ടായിരുന്ന വീടും സ്ഥലവും മകന്‍ എഴുതിവാങ്ങിയെന്നും മറ്റു മക്കൾ പറയുന്നു. സ്ഥലം വിറ്റ 15 ലക്ഷത്തോളം രൂപയും ലളിതയുടെ അക്കൗണ്ടിലുണ്ട്.   അമ്മയെ പാര്‍പ്പിക്കാനായി മാത്രമാണ് ഈ വീട്.  വിജയകുമാറിന്റെ ഭാര്യയും മക്കളും മറ്റൊരിടത്താണ് താമസിക്കുന്നത്. പല രാത്രികളിലും ഒറ്റെക്കാണ് അമ്മ ഉറങ്ങുന്നതെന്ന് പ്രദേശവാസികളും പറയുന്നു.

Also Read 9 വയസുള്ള 3 പെൺകുട്ടികളെ പീഡിപ്പിച്ചു; വൈദികനെതിരെ പോക്സോ കേസ്

First published: September 20, 2019, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading