ഇന്റർഫേസ് /വാർത്ത /Crime / Arrest |മാവിന്‍തൈ നടുന്നതിനെച്ചൊല്ലി തര്‍ക്കത്തില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

Arrest |മാവിന്‍തൈ നടുന്നതിനെച്ചൊല്ലി തര്‍ക്കത്തില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്.

ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്.

ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്.

  • Share this:

തൃശ്ശൂര്‍: വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് അമ്മയേയും അച്ഛനേയും നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ് തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് കീഴടങ്ങലും അറസ്റ്റും.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്.

ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചതായി പോലീസ് പറയുന്നു.

ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു. നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു സംഭവമെന്നും പോലീസ് പറയുന്നു.

വൃദ്ധയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച് മാല മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ

കൊല്ലം: വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് (murder attempt) കഴുത്തിൽ കിടന്ന മൂന്ന് പവൻ സ്വർണ്ണം മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഹരിപ്പാട് കൊത്തപ്പളളി കുമാരപുരം കെ.കെ.വി.എം.എച്ച്.എസിന് സമീപം ശാന്ത ഭവനം ഉമ പൊയ്കയിൽ വീട്ടിൽ ലക്ഷ്മണൻ മകൻ വേണു (44) ആണ് പോലീസ് പിടിയിലായത്. മുഖത്തല പാങ്കോണം സ്വദേശിനിയായ സാവിത്രിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ കുറേ കാലമായി സ്ഥലത്തും പരിസരത്തും മീൻ വിൽപ്പന നടത്തുന്ന ഇയാൾ സാവിത്രിയുടെ മകൻ സജിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ സജിയോട് പണം കടം ചോദിച്ച് കഴിഞ്ഞ ദിവസം വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. പണമില്ലായെന്ന് പറഞ്ഞ് മടക്കിയ ഇയാൾ തിരികെ വെകുന്നേരം ഈ വീട്ടിലേക്ക് വന്നു. വീട്ടിൽ സജിയുടെ അമ്മ തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അബോധവസ്ഥയിലായ വൃദ്ധയെ ഉപേക്ഷിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണമാല പൊട്ടിച്ച് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവം കണ്ട പരിസരവാസി ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ഇവർ രക്ഷപ്പെട്ടു. ഇയാളുടെ വിവരണത്തിൽ നിന്നും മോഷ്ടവിനെ സംബന്ധിച്ച് വ്യക്ത വരുത്തിയ പോലീസ് ഇയാളെ കണ്ണനല്ലൂർ പഴങ്ങാലത്ത് നിന്നും പിടികൂടുകയായിരുന്നു. ഹരിപ്പാട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ചിറയിൻകീഴ് രണ്ടു മോഷണ കേസുകളിലും പ്രതിയാണ് ഇയാൾ.

ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽ നോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ.യൂപിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത് ജി നായർ, ഷിഹാസ്, അബ്ദുൽ റഹീം, അഷ്ടമൻ എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ സാംജി ജോൺ, അനൂപ്, മുഹമ്മദ് നജീബ്, ചന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

First published:

Tags: Arrest, Murder in Thrissur