• HOME
 • »
 • NEWS
 • »
 • crime
 • »
 • Sexual Abuse | സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി മാധവനെതിരേ ലൈംഗികപീഡന കേസ്

Sexual Abuse | സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി മാധവനെതിരേ ലൈംഗികപീഡന കേസ്

വിവാഹം കഴിക്കാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് പി.പി മാധവൻ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി മാധവനെതിരെ ലൈംഗിക പീഡന കേസ്. 26കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. ഉത്തംനഗർ പൊലീസാണ് പി.പി മാധവനെതിരെ കേസെടുത്തത്.

  “ജൂൺ 25 ന് ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്" ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം ഹർഷ വർദ്ധൻ പറഞ്ഞു. രാഷ്ട്രീയ നേതാവിന്റെ പേര് ഡിസിപി വെളിപ്പെടുത്തിയില്ലെങ്കിലും മാധവനെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  വിവാഹം കഴിക്കാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് പി.പി മാധവൻ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ ഭർത്താവ് 2020-ൽ മരിച്ചു. ഇയാൾ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ പാർട്ടി ഹോർഡിംഗുകൾ പതിപ്പിച്ച ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇരയായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഇക്കാര്യം പുറത്തു പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  കോളേജ് അധ്യാപികയെ കാറിൽവെച്ച് കൊന്ന് മൃതദേഹം കാട്ടിൽ തള്ളി; ജിം പരിശീലകൻ അറസ്റ്റിൽ

  കോളേജ് അധ്യാപികയായ യുവതിയെ കാറിനുള്ളിൽവെച്ച് കൊന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിലായി. ഗോവയിലെ പനാജിക്ക് അടുത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കോർലിം സ്വദേശിനിയും ഖണ്ടാല സർക്കാർ കോളേജ് പ്രൊഫസറുമായ ഗൗരി ആചാരിയാണ്(35) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്രയാണ്(36) അറസ്റ്റിലായത്. ഓൾഡ് ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഗൗരി ആചാരി സൗഹൃദത്തിന് നിന്ന് പിൻമാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

  കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ രാത്രിയായിട്ടും മടങ്ങിയെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അതിനിടെ ഗൗരി സഞ്ചരിച്ച നാനോ കാർ വഴിയരികിൽ കണ്ടെത്തി. അതിനിടെ യുവതിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗൗരവ് ബിദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

  Also Read- അമ്മയെയും ആറു വയസുള്ള മകളെയും ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

  ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് യുവതി പരിചയപ്പെടുന്നത്. കോവിഡ് നിയന്ത്രണമുള്ള സമയത്ത് വീട്ടിൽ വന്ന് ഫിറ്റ്നസ് ട്രെയിനിങ്ങ് നൽകുന്നവർക്കായുള്ള അന്വേഷണത്തിലാണ് ഇന്‍റർനെറ്റിൽനിന്ന് ഗൗരവ് ബിദ്രയുടെ നമ്പർ യുവതിക്ക് ലഭിച്ചത്. തുടർന്ന് ഇയാൾ ഗൗരിക്ക് വീട്ടിൽ വന്ന് പരിശീലനം നൽകി. അതിനിടെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എന്നാൽ കഴിഞ്ഞ മാസം മുതൽ യുവതി ഗൗരവ് ബിദ്രയിൽനിന്ന് അകലാൻ തുടങ്ങി. ഫിറ്റ്നെസ് ട്രെയിനിങ് അവസാനിപ്പിച്ച യുവതി ഗൗരവ് വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായി. നിരന്തരം ശല്യപ്പെടുത്തിയതോടെ സൗഹൃദം തുടരാൻ താത്പര്യമില്ലെന്നും യുവതി തുറന്നുപറഞ്ഞു. ഇതോടെയാണ് യുവതിയെ വകവരുത്താൻ ഗൗരവ് തീരുമാനിച്ചത്.

  സംഭവദിവസം വൈകിട്ട് നാലരയോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്ന റോഡിൽ പ്രതി കാത്തുനിന്നു. കോളേജ് വിട്ട് കാറിൽ വരുകയായിരുന്ന യുവതിയെ ഇയാൾ കൈകാട്ടി നിർത്തിക്കുകയും, കാറിനകത്ത് കയറി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയെ ഇയാൾ ബലമായി കാറിനുള്ളിലേക്ക് പിടിച്ചിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ കാറോടിച്ച് മുന്നോട്ടുപോകുകയും കോർലിമിലെ പാർക്കിന് സമീപത്ത് എത്തുകയുമായിരുന്നു. അവിടെ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റി. പിന്നീട് ഗോവ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിനുള്ളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

  പ്രതിയിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കാട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിൽ നേരത്തെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗൗരവ് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഫിസിക്കൽ ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ടെന്നു മാധ്യമങ്ങൾ പറയുന്നു. ഒരു മാസം മുമ്പ് പ്രതി ഗോവയിലെ ഭീകരവിരുദ്ധ സേനയിലെ അംഗങ്ങൾക്കും ഫിസിക്കൽ ട്രെയിനിങ് നൽകിയിരുന്നു.
  Published by:Anuraj GR
  First published: