നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാനസയുടെ കൊലപാതകം: പ്രതികളായ സോനു കുമാറും മനീഷും റിമാൻഡിൽ

  മാനസയുടെ കൊലപാതകം: പ്രതികളായ സോനു കുമാറും മനീഷും റിമാൻഡിൽ

  കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസ വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണായകമായിരുന്നു എവിടെനിന്ന് തോക്ക് ലഭിച്ചതെന്ന വിവരം

  അറസ്റ്റിലായ സോനു കുമാര്‍ മോദിയും മനീഷും

  അറസ്റ്റിലായ സോനു കുമാര്‍ മോദിയും മനീഷും

  • Share this:
  കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ദന്തൽ കോളേജ് വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനുകുമാർ മോദിയെയും മനീഷിനെയും കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

  മാനസയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണസംഘത്തിന് പോലീസിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിരുന്നു. കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ മാഹിൻ സലിം, വി കെ ബെന്നി, സിവിൽ പോലീസ് ഓഫീസർ എം കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവർക്കാണ് എറണാകുളം റൂറൽ എസ് പികെ കാർത്തിക്  ഗുഡ് സർവീസ് എൻട്രി നൽകിയത്. മാനത്തെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയെയും ഇടനിലക്കാരനായ മനീഷ് കുമാറിനെയും ബീഹാറിൽ എത്തി  സംഘം പിടികൂടിയിരുന്നു.

  കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസ വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണായകമായിരുന്നു എവിടെനിന്ന് തോക്ക് ലഭിച്ചതെന്ന വിവരം. തോക്ക് വാങ്ങിയതെങ്കിൽ, രഖിൽ ആത്മഹത്യ ചെയ്തിരുന്നതിനാൽ ഇത് കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. ഇതെല്ലാം മറികടന്നാണ് കോതമംഗലം എസ് ഐ മാഹിൻ സലിമിന്‍റെ നേതൃത്വത്തിലുള്ള സംഘം തോക്ക് നൽകിയ ആളുകളെ പിടികൂടിയത്. മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിൽ ബീഹാർ സന്ദർശിച്ചതായി ഇയാളുടെ സുഹൃത്തുക്കളിൽനിന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണസംഘം ബീഹാറിലേക്ക് തിരിച്ചത്.

  Also Read- മാനസയുടെ കൊലപാതകം: രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്

  രണ്ടാം തീയതി കേരളത്തിൽ നിന്ന് പുറപ്പെട്ട സംഘം നാലാം തീയതിയാണ് ബീഹാറിൽ എത്തിയത്. ബീഹാർ പോലീസുമായി ചേർന്ന് പട്ടണത്തിൽ നിന്നും 100 കിലോമീറ്റർ ദൂരെയുള്ള  ടെട്ടിയാവാമ്പർ ഗ്രാമത്തിൽ സംഘമെത്തി. ഇവിടെ നിന്നാണ് സോനുവിനെ പിടികൂടിയത്. ഓൺലൈൻ മണി ഇടപാട് ആയിരുന്നു സോനു കുമാറിന്. കൂടാതെ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ ചെന്നാണ് സോനുവിനെ പോലീസ് പിടി കൂടിയത്. വണ്ടിയിൽ കൊണ്ടുവരുന്ന വഴിയിൽ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുവാനും ശ്രമിച്ചു. സാഹസികമായി ചെറുത്ത് നിന്നാണ് പ്രതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

  പാറ്റ്നയിൽ കഴിയുകയായിരുന്ന ഇടനിലക്കാരൻ മനീഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസരിക്കാനെന്ന രീതിയിലാണ് പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് ബീഹാർ പോലീസിന്റെ ഭാഗത്തുനിന്ന് കേരള പോലീസിന് വലിയ പിന്തുണയാണ് ലഭിച്ചത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി ഹർഷിതാ അട്ടല്ലൂരി, ഡി. ഐ. ജി നീരജ്കുമാർ ഗുപ്ത എസ്.പി കെ.കാർത്തിക് എന്നിവരുടെ  നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇവർ നിരന്തരം ബീഹാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

  സോനു കുമാറിനെയും മനീഷിനെയും ഇന്നലെയാണ് ബിഹാറിൽ നിന്ന് കോതമംഗലത്ത് എത്തിച്ചത്. രഖിലിന് തോക്കു നൽകിയിരുന്നതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. തോക്ക് വാങ്ങുന്നതിന് രഖിലിന് കൂടുതൽ പേരുടെ സഹായം ലഭ്യമായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
  Published by:Anuraj GR
  First published:
  )}