കൊല്ലം: ഉത്രയെ കൊലക്കേസിൽ ഫോറസ്റ്റ് അന്വേഷണ സംഘത്തോടും കുറ്റം സമ്മതിച്ച് പ്രതി സൂരജ്. പാമ്പുപിടുത്തക്കാരൻ സുരേഷിൽ നിന്ന് ഏപ്രിൽ 26ന് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങി. മേയ് 7നാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. കൃത്യം നടന്ന കിടപ്പുമുറിയിലും പാമ്പിനെ കൊണ്ടുവന്ന പ്ളാസ്റ്റിക് ടിൻ ഒളിപ്പിച്ച തകർന്ന കെട്ടിടത്തിലും പാമ്പിനെ കുഴിച്ചുമൂടിയ സ്ഥലത്തും ഉൾപ്പെടെ തെളിവെടുപ്പ് നടത്തി.
കുപ്പിയിൽ നിന്ന് പാമ്പ് പകുതി പുറത്തു വരുമ്പോഴേക്കും പ്രകോപിപ്പിച്ച് ഉത്രയുടെ ഇടത് കൈത്തണ്ടയിൽ കടിപ്പിക്കുകയായിരുന്നു. സുരേഷ് പാമ്പിനെ പിടികൂടിയ ആലംകോട്ടു നിന്ന് 12 പാമ്പിൻ മുട്ടകൾ കണ്ടെത്തിയിരുന്നു. കൂടുതൽ മുട്ടകൾ ഉണ്ടെന്നും ഇത് സുരേഷ് ഒളിപ്പിച്ചതായും കരുതുന്നു. ഇതിനു വേണ്ടിയുള്ള അന്വേഷണം തുടരും. സൂരജിൻറെ അടൂരിലെ വീട്ടിൽ ഒരിക്കൽക്കൂടി തെളിവെടുപ്പുണ്ടാകും. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
TRENDING:India-China | ഇന്ത്യ-ചൈന പ്രശ്നം: ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ട്രംപ്[NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
പാമ്പുപിടുത്തക്കാരൻ സുരേഷും ഫോറസ്റ്റ് അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുണ്ട്. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിക്കു നേരെ നാട്ടുകാർ ആക്രോശവുമായി അടുത്തു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഹെൽമറ്റ് ധരിപ്പിച്ചാണ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചത്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജയൻറെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchal uthra case, Uthra, Uthra case, Uthra Murder, Uthra murder case, Uthra snake bite case, Uthra snake bite death