Uthra Murder Case | ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
ഗാർഹിക പീഡന കേസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.

News18
- News18 Malayalam
- Last Updated: August 22, 2020, 3:23 PM IST
അടൂർ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡന കേസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും പലതവണ ചോദ്യംചെയ്തിരുന്നു. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് കഴിഞ്ഞയാഴ്ച സൂരജിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്ത്രീധനത്തുക തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കുറ്റപത്രത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്: സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.
ഉത്രയുടെ ബന്ധുക്കൾ സ്ത്രീധന തുക തിരികെ ചോദിച്ച ദിവസം മുതൽ കൊലപാതകത്തിനു വേണ്ടിയുള്ള ആസൂത്രണം സൂരജ് ആരംഭിച്ചു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്ര കൊല്ലപ്പെട്ടാലും അവരുടെ വീട്ടിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും സൂരജ് കരുതി .
താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പിനോടും സൂരജ് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പരാമർശം. പാമ്പ് പിടുത്തക്കാരൻ സുരേഷ് മാപ്പ് സാക്ഷിയായി. കേസിൽ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും കൊലപാതക പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാതകകേസിൽ സുരേന്ദ്രനെ നിലവിൽ പ്രതിയാക്കിയിട്ടില്ല.
ഗാർഹിക പീഡനത്തിലും സ്വർണം ഒളിപ്പിച്ചതിലും സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സൂരജിന്റെ മറ്റ് ബന്ധുക്കളെ കൂടി പ്രതിയാക്കിയ ഗാർഹിക പീഡന കുറ്റപത്രം ഉടൻ സമർപ്പിക്കും. ആയിരത്തിലധികം പേജുകൾ ഉള്ളതാണ് കുറ്റപത്രം. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉൾപ്പെടുന്നു.
മെയ് ഏഴിനാണ് അഞ്ചൽ സ്വദേശിനിയായ ഉത്രയെ വീട്ടിലെ കുിടപ്പു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തിൽ മുറിക്കുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും പലതവണ ചോദ്യംചെയ്തിരുന്നു. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് കഴിഞ്ഞയാഴ്ച സൂരജിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്ത്രീധനത്തുക തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.