നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍

  അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍

  പ്രതിക്കെതിരെ പോക്സേ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു

  Pocso

  Pocso

  • Share this:
   തിരുവനന്തപുരം: കുഴിത്തറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍.
   മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സേ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

   ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

   ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

   ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്താണ് കുട്ടി പ്രതിയെകുറിച്ചുള്ള വിവരങ്ങല്‍ പങ്കുവെച്ചത്. മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

   ഉടുമ്പിനെ പിടികൂടി കറിവെച്ചു; പ്രതി ഒറ്റ മുറി വീട്ടില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം!

   പ്രത്യേക സംരക്ഷിത വിഭാഗത്തില്‍ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭകഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനം വകുപ്പിലെ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയത്.

   കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉള്‍പ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടില്‍ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചത്.ക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടിയതിന് തുടര്‍ന്ന് അന്വേഷിച്ച് ചെന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ പ്രതിയെ കണ്ടു അമ്പരന്ന് ഉദ്യോഗസ്ഥര്‍. പ്രതി ഒറ്റ മുറി വീട്ടില്‍ ദയനീയമായ അവസ്ഥയില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബമാണ്.

   വഴിയില്‍ ചത്തു കിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്ന് വീട്ടമ്മ പറയുന്നു. നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും ഭക്ഷണമാക്കാന്‍ അടുപ്പില്‍ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു.

   Also Read-കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

   ഉടുമ്പിനെ തനിയെ പിടികൂടാന്‍ ശേഷിയില്ലാത്ത കുടുംബം പറഞ്ഞത് വാസ്തവമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി നല്‍കി കേസെടുക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു.

   Also Read-പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

   തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തു. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോര്‍ട്ട് നല്‍കി ഉദ്യോഗസ്ഥര്‍. പട്ടിണി നിറഞ്ഞ ജീവിത സാഹചര്യമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}