• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പിണറായിയില്‍ നടന്നത് കൊലപാതകം; നാലുപേരെയും കൊലപ്പെടുത്തിയ സൗമ്യ അറസ്റ്റില്‍


Updated: April 25, 2018, 5:01 AM IST
പിണറായിയില്‍ നടന്നത് കൊലപാതകം; നാലുപേരെയും കൊലപ്പെടുത്തിയ സൗമ്യ അറസ്റ്റില്‍

Updated: April 25, 2018, 5:01 AM IST
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളും രണ്ടു മക്കളും ഉള്‍പ്പെടെ നാലു പേരെയും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു പ്രതിയുടെ കുറ്റസമ്മതം. ചോദ്യം ചെയ്യലിനിടെ നടന്ന കുറ്റസമ്മതത്തെ തുടര്‍ന്ന് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സൗമ്യയെ അറസ്റ്റു ചെയ്തു.

11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പടന്നക്കര വണ്ണത്താംവീട്ടിലെ കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഇവരുടെ പിതാവ് കുഞ്ഞിക്കണ്ണന്‍(75), മാതാവ് കമല(65), മക്കളായ കീര്‍ത്തന(ഒന്ന്), ഐശ്വര്യ(ഒന്‍പത്) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
സൗമ്യയുടെ മകള്‍ കീര്‍ത്തന 2012-ല്‍ ഛര്‍ദ്ദി ബാധിച്ചാണ് മരിച്ചത്. തുടര്‍ന്ന് മറ്റൊരു മകളായ ഐശ്വര്യ ഇക്കഴിഞ്ഞ ജനുവരി 21-ന് സമാനമായ സാഹചര്യത്തില്‍ മരിച്ചു. കഴിഞ്ഞ മാസം 14-ന് കമലയും ഈ മാസം 13-ന് കുഞ്ഞിക്കണ്ണനും മരിച്ചു. ഇതോടെയാണ് ഒരു കുടുംബത്തിലെ നാലു പേരുടെ മരണം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായതും പലരും സംശയങ്ങളുമായി രംഗത്തെത്തിയതും. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം സൗമ്യയെയും അവശയായനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നാലു മരണത്തെകുറിച്ചും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
Loading...
തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരിച്ച മൂന്നു പോരുടെയും ശരീരത്തില്‍ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ നാലു പേരുടെയും മരണത്തില്‍ പൊലീസിനു സംശയം തോന്നുകയും സൗമ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. പൊലീസിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നാലുപേരുടെയും മരണം കൊലപാതകമാണെന്നു തെളിഞ്ഞതും സൗമ്യ കുറ്റം സമ്മതിച്ചതും.
മക്കളെയും മതാപിതാക്കളെയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ഇവര്‍ പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.

ഇതിനിടെ സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മൂന്നു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.



 
First published: April 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍