ഇന്റർഫേസ് /വാർത്ത /Crime / Bribe | 'ഒരു ലോറിയ്ക്ക് 5,000'; ടിപ്പര്‍ ഉടമകളോട് കൈക്കൂലി ചോദിച്ച് MVD ഉദ്യോഗസ്ഥര്‍; ശബ്ദ രേഖ പുറത്ത്

Bribe | 'ഒരു ലോറിയ്ക്ക് 5,000'; ടിപ്പര്‍ ഉടമകളോട് കൈക്കൂലി ചോദിച്ച് MVD ഉദ്യോഗസ്ഥര്‍; ശബ്ദ രേഖ പുറത്ത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് MVI എന്ന് പരിചയപ്പെടുത്തുന്ന വ്യക്തി താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്

  • Share this:

കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ട് കോഴിക്കോട്ടെ MVD ഉദ്യോഗസ്ഥര്‍. ലോറിക്ക് 5,000 രൂപ പ്രകാരം മാസപ്പടി നല്‍കിയാല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കുന്നതിന്റെ ശബ്ദരേഖ പുറത്തായി.

കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് MVI എന്ന് പരിചയപ്പെടുത്തുന്ന വ്യക്തി താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

തന്റെ അധികാര പരിധിയില്‍ വരുന്ന കൊടുവളളി മേഖലയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സ്‌ക്വാഡ് പരിശോധന ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടാനാണ് പണമെന്നും അനധികൃതമായി ലോഡ് കടത്തിയാലും കണ്ണടക്കുമെന്നും ശബ്ദ രേഖയില്‍ പറയുന്നു. ഡീല്‍ ഉറപ്പിച്ചാല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ പോലും മാസം ഒരു കേസ് മാത്രമേ അനധികൃത ലോഡുകള്‍ക്ക് ചുമത്തൂ എന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. അഞ്ചുവണ്ടിയുളള ഉടമയോട് 25,000 രൂപ ചോദിക്കുകയും 20,000ന് ഉറപ്പിക്കുകയും ചെയ്യുന്നതും ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്.

ഈ ഫോണ്‍സംഭാഷണമുള്‍പ്പെടെ ചേര്‍ത്ത് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. അതേ സമയം സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങള്‍ തേടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു; രണ്ടു പേര്‍ പിടിയില്‍

ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന ഡോക്ടറെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.

തിരുവനന്തപുരത്തു നിന്നുമെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായാണ് എത്തിയതെന്നും ആശുപത്രിയിലെത്തിയ ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഡോക്ടര്‍ കമ്പത്താണെന്ന് അറിയിച്ചപ്പോള്‍ ഒരു ജീവനക്കാരനെ വാഹനത്തില്‍ കയറ്റി കമ്പത്തെ ആശുപത്രിയിലേക്ക് തിരിച്ചു. ഡോക്ടറുടെ പേരില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ വരണമെന്നും ആവശ്യപ്പെട്ടു.

കുമളിയില്‍ എത്തുന്നതിനിടെ കേസില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ് ഇവര്‍ ഡോക്ടറില്‍ നിന്നും 50,000 കൈക്കലാക്കി. തുടര്‍ന്ന് ഇവരെ കുമളിയില്‍ ഇറക്കി വിട്ടു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Also Read-Forging Documents | വ്യാജരേഖകളുണ്ടാക്കി വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; 2.18 കോടിയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീരുമേട് ഡിവൈഎസ്പി അന്വേഷണം തുടങ്ങി. പ്രതികള്‍ സാം കോരയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി.

First published:

Tags: Bribe, Kozhikode, Motor Vehicle department Kerala, Mvd