• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെന്നിന്ത്യൻ നടിമാരെ അമേരിക്കയിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു

news18india
Updated: June 19, 2018, 9:55 PM IST
തെന്നിന്ത്യൻ നടിമാരെ അമേരിക്കയിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു
news18india
Updated: June 19, 2018, 9:55 PM IST
പുനെ: തെന്നിന്ത്യൻ സിനിമാനടിമാരെ അമേരിക്കയിൽ ലൈംഗികചൂഷണത്തിന് ഇരയാക്കിയ സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. പ്രമുഖ നടിമാരാണ് പരസ്യ പ്രസ്താവനകളുമായി പെൺവാണിഭ സംഘത്തിനെതിരെ രംഗത്തെത്തിയത്. അമേരിക്കയിൽ പെൺവാണിഭക്കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾക്ക് ഹൈദരാബാദില്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടെന്നും വിസയും യാത്രാ ചെലവുകളുമെല്ലാം ഏര്‍പ്പാടാക്കുന്നത് ഇവരാണെന്നുമാണ് നടി ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. നടിമാരുടെ പ്രസിദ്ധി അനുസരിച്ച് അവര്‍ക്ക് 1000 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെയാണ് പ്രതിഫലം നല്‍കാറുള്ളത്. തന്നെ ദമ്പതികള്‍ ഇക്കാര്യത്തിനായി സമീപിച്ചെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തി.

അമേരിക്കന്‍ സെക്‌സ് റാക്കറ്റുമായി ഒട്ടേറെ നടിമാര്‍ക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കന്‍ പൊലീസ് കണ്ടെത്തിയത്. അമേരിക്കന്‍ ദമ്പതികളുടെ ഇടപാടുകളെക്കുറിച്ച് ആങ്കറായി സിനിമയിലെത്തി നായികയായ അനസൂയയും തുറന്നു പറഞ്ഞിരുന്നു. 2016ല്‍ വിവാദ ദമ്പതികൾ തന്നെ അമേരിക്കന്‍ നമ്പറില്‍ നിന്നും വിളിച്ചിരുന്നതായി നടി പറഞ്ഞു. ഒരു തെലുങ്ക് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു വിളി. എന്നാല്‍ അയാളുടെ സംസാരത്തില്‍ പന്തികേട് തോന്നിയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും തന്‍റെ ചിത്രം അവര്‍ പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നെന്നും അതിനെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ട്വീറ്റ് ചെയ്താണ് മറികടന്നതെന്നും അനസൂയ പറഞ്ഞു.

ലൈംഗികതയ്ക്ക് വേണ്ടിയുള്ള ഈ തരികിടപരിപാടിയുടെ പരസ്യത്തിന് നടികള്‍ ഇരയായിരുന്നതായി നടി സഞ്ജനാ ഗല്‍റാണിയും പറയുന്നു. എന്നാല്‍ അമേരിക്കയില്‍ ഇതൊരു പുതിയ കാര്യമല്ലെന്നും മിക്കവാറും സിനിമയില്‍ സഹതാരങ്ങളായി വേഷമിടുന്ന സി, ഡി ഗ്രേഡിലുള്ള നടിമാരാണ് ഇരകളാക്കപ്പെടുന്നതെന്നും സ‍ഞ്ജന പറഞ്ഞു. വിദേശ സ്‌റ്റേജ് ഷോയുടെ പേരില്‍ നടിമാരെ വിളിച്ചു വരുത്തുകയും വിദേശികള്‍ക്ക് ലൈംഗിക വ്യാപാരത്തിന് അവസരം സൃഷ്ടിക്കുകയും ചെയ്ത് കോടികള്‍ സമ്പാദിച്ച സെക്‌സ്‌ റാക്കറ്റ് കണ്ണികളായ ദമ്പതികള്‍ അടുത്തിടെ അമേരിക്കയിൽ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ നടിമാർ വെളിപ്പെടുത്തിയത്.

വാഷിംഗ്ടണില്‍ നിന്നും കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലായത്. അതിനുശേഷം ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഫെഡറല്‍ ഏജന്‍റുകള്‍ ഇവര്‍ക്കെതിരേ അന്വേഷണം നടത്തിയത്. തെലുങ്കിലെയും തമിഴിലെയും അഞ്ചു മൂന്‍നിര നടിമാര്‍ ഇവരുടെ ഇരകളായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍