News18 Malayalam
Updated: September 23, 2020, 3:24 PM IST
haris, ramsi
കൊല്ലം:
റംസി ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും ആരോപണ വിധേയർ ഒളിവിൽ തുടരുകയാണ്. ലോക്കൽ പോലീസും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഇതുവരെ
സീരിയൽ നടിയെ അടക്കം കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. എസ്.പി കെ.ജി സൈമണിനാണ് അന്വേഷണ ചുമതല.
നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ മൈലക്കാട് ഷാ പറഞ്ഞു. ജസ്റ്റിസ് ഫോർ റംസി ഫോറം ചെയർമാൻ ഫൈസൽ കുളപ്പാടവും പുതിയ തീരുമാനം നല്ലതെന്ന് അഭിപ്രായപ്പെട്ടു. സീരിയൽ
നടി ലക്ഷ്മി പ്രമോദ് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതു രണ്ടാം തവണയാണ് ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി വയ്ക്കുന്നത്.
പെൺകുട്ടിയെ കൊച്ചിയിൽ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയത് സീരിയൽ നടിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതി ഹാരിസിന്റെ സഹോദര ഭാര്യയാണ് സീരിയൽ നടി. ഹാരിസ് റിമാൻഡിൽ തുടരുകയാണ്. ഒൻപത് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹ വാഗ്ദനത്തിൽ നിന്ന് ഹാരിസ് പിന്മാറിയത്. ഇതിനിടെ വിവാഹ നിശ്ചയവും നടത്തിയിരുന്നു.
Published by:
user_49
First published:
September 23, 2020, 3:18 PM IST