ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവം: കേസ് റദ്ദാക്കാൻ എസ്.പിയുടെ ഹർജി

ഹൈക്കോടതിയിലെ മീഡിയേഷൻ സെന്റർ മുഖേന നടത്തിയ ചർച്ചയിൽ 18.5 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2019, 9:44 AM IST
ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവം: കേസ് റദ്ദാക്കാൻ എസ്.പിയുടെ ഹർജി
നിശാന്തിനി
  • Share this:
കൊച്ചി: യൂണിയൻ ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടിക്കി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാൻ എസ്.പി. ആർ. നിശാന്തിനി കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.  യൂണിയൻ ബാങ്ക്  മുൻ മാനേജരായിരുന്ന പേഴ്സി ജോസഫിനെ മർദ്ദിച്ച സംഭവം നഷ്ടപരിഹാരം നൽകി  ഒത്തുതീർപ്പാക്കിയതിനാൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ച് പരാതിക്കാരനായ പേഴ്സി ജോസഫ് നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ മീഡിയേഷൻ സെന്റർ മുഖേന നടത്തിയ ചർച്ചയിൽ 18.5 ലക്ഷം രൂപ നൽകിയാണ് ഒത്തുതീർപ്പാക്കിയത്. അതിനാൽ കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നാണ് പേഴ്സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

Also Read ലോണ്‍ അനുവദിച്ചില്ല; പീഡനക്കേസില്‍ കുടുക്കി മര്‍ദ്ദനം; എസ്.പി നിശാന്തിനിക്ക് എതിരായ കേസ് 18.5 ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി

തൊടുപുഴ എ.എസ്.പി.യായിരിക്കെ 2011 ജൂലായ് 25-നാണ്നിശാന്തിനി ബാങ്ക് മാനേജരെ കേസിൽക്കുടുക്കി മർദിച്ചത്. ഇതേത്തുടർന്ന്  പേഴ്സി തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. ഇതിൽ കേസെടുത്തതിനെതിരേ നിശാന്തിനി നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.  പേഴ്സി നൽകിയ കേസിലെ വിധി തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെയാണ് എസ്.പി ഒത്തുതീർപ്പിന് തയാറായത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading