• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്‌കൂളിലെ വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും

സ്‌കൂളിലെ വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും

പ്രതി പിഞ്ച് കുട്ടിയോട് നടത്തിയത് ക്രൂരമായ സമീപനമാണെന്നും, അതിനാൽ ദയ അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരമായിരുന്നു  ശിക്ഷയിൽ മേലുള്ള വിധി പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
വയനാട്ടിൽ വിനോദയാത്ര പോയ സമയത്തു ബസിൽ വെച്ചു ബാലികയെ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ ചുമത്തിയ കുറ്റം. ഈ കേസിലാണ്  ഇരമംഗലം സ്വദേശി തരിപ്പാകുനി മലയിൽ ഷിജു (46) ന് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് ശിക്ഷ വിധിച്ചത്.  പോക്സോ നിയമ പ്രകാരമായിരുന്നു  ശിക്ഷയിൽ മേലുള്ള വിധി പ്രഖ്യാപിച്ചത്.

2018 -ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പിഞ്ച് കുട്ടിയോട് നടത്തിയത് ക്രൂരമായ സമീപനമാണെന്നും, അതിനാൽ ദയ അർഹിക്കുന്നില്ലെന്നും കണ്ടെത്തിയ കോടതി 20 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ തുക അടച്ചാൽ പ്രസ്തുത തുക  മാനസിക പീഡനം അനുഭവിച്ച കുട്ടിക്ക് നഷ്ടപരിഹാരമായി നൽകപ്പെടും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ചട്ടം 3, ഉപ നിയമം 4. എ വിധിക്കപ്പെടുന്ന പ്രതിക്ക് കടുത്ത തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിന്റെ ഭാഗമായിട്ടാണ് വിധി പുറപ്പെടുവിച്ചത്.

ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസിൽ, പ്രോസിക്യൂഷൻ വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി ജിതിൻ ഹാജരായി, ലൈസൻ ഓഫീസർ ഷൈനി കെ പ്രോസിക്യൂഷൻ്റെ ഭാഗമായിരുന്നു.

Also read- പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മരണം വരെ കഠിനതടവ്

കണ്ണൂരിൽ ആദിവാസി ബാലികയെ അയൽക്കാരൻ പീഡിപ്പിച്ച കേസ്; ഒതുക്കിത്തീര്‍ക്കുമോ എന്ന് ഭയമുണ്ടെന്ന് അച്ഛന്‍
കണ്ണൂര്‍ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ അയൽക്കാരൻ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കുമോ എന്ന് ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവ‍ർത്തകനാണ് പ്രതി നിധിൻ. രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടുമായി നല്ല അടുപ്പമുള്ളയാളാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി ഉപദ്രവിച്ചത്. പ്രതി ഒളിവിലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

അയൽവാസിയായ വി കെ നിധിനാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്. ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിന് പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധിന്‍ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിച്ചു.

Also read- ഇടുക്കിയിൽ പതിന്നാലുകാരി പ്രസവിച്ചു; ബന്ധുവിനെതിരെ പോക്സോ കേസ്

കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.
അച്ഛന്‍റെ പരാതിയിൽ പോക്സോ, എസ് സി എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുന്നുംപുറത്ത് ഹൗസിൽ വി കെ നിധിന്‍ പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കൊല്ലത്തുള്ള സുഹൃത്തിന്‍റെ അടുത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Published by:Naveen
First published: