• HOME
  • »
  • NEWS
  • »
  • crime
  • »
  • എകെജി സെന്‍റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ; ജിതിന് എത്തിച്ചുനൽകിയത് വനിതാ നേതാവ്

എകെജി സെന്‍റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ; ജിതിന് എത്തിച്ചുനൽകിയത് വനിതാ നേതാവ്

ജിതിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ സ്‌കൂട്ടർ കണ്ടെത്തിയത്‌

  • Share this:
തിരുവനന്തപുരം: എകെജി സെന്റർ ആക്രമത്തിന്‌ പ്രതി ജിതിൻ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടകവസ്തു എറിയാനായി പ്രതി എത്തിയ സ്കൂട്ടറാണ് അന്വേഷണസംഘം കഴക്കൂട്ടത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ജിതിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ സ്‌കൂട്ടർ കണ്ടെത്തിയത്‌. ജിതിനെ ചോദ്യം ചെയ്തതിൽനിന്നാണ് സ്കൂട്ടറിനെ സംബന്ധിച്ച് വിവരം ലഭിച്ചത്. സുഹൃത്ത്‌ അറിയാതെയാണ്‌ ജിതിൻ സ്‌കൂട്ടർ എടുത്തുകൊണ്ട്‌ വന്നതെന്നാണ്‌ ക്രൈംബ്രാഞ്ച്‌ പറയുന്നത്‌. ഈ സ്കൂട്ടർ ജിതിന് എത്തിച്ചുനൽകിയത് വനിതാ നേതാവാണെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.

ജൂൺ 30ന് രാത്രിയിലാണ് എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ ആൾ ആണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഡിയോ സ്കൂട്ടറിലാണ് അക്രമി എത്തിയതെന്നും പൊലീസിന് തിരിച്ചറിഞ്ഞു. തുടർന്ന് തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത ഡിയോ സ്കൂട്ടറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Also Read- എകെജി സെന്‍റർ ആക്രമണം; പ്രതി ജിതിനെ കുടുക്കിയത് ഷർട്ടും കെഎസ്ഇബി ബോർഡ് വെച്ച കാറും

അന്വേഷണം വഴിമുട്ടിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ്‌ ചെയ്‌തിരുന്നു. രണ്ടരമാസത്തോലം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, സ്ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌. കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Published by:Anuraj GR
First published: