നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder case | പൂജപ്പുരയിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

  Murder case | പൂജപ്പുരയിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

  സുനിൽകുമാറിനെയും മകൻ അഖിലിനെയും കൊന്നത് സുനിൽകുമാറിൻ്റെ മകളുടെ ഭർത്താവ് അരുൺ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: പൂജപ്പുര സ്വദേശിയായ സി.ഐ.ടി.യു. തൊഴിലാളി (CITU worker) സുനിൽകുമാറിനെയും മകൻ അഖിലിനെയും കൊലപ്പെടുത്തിയ കേസിൽ (murder case) സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ വി. സാജൻ പ്രസാദിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. കോളിളക്കം സൃഷ്‌ടിച്ച അപ്രാണി കൃഷ്‌ണകുമാർ വധക്കേസ്, അനന്തു കൊലക്കേസ്, വിഷ്‌ണു വധം തുടങ്ങിയ കേസുകളിലും സാജൻ പ്രസാദ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു.

  2021 ഒക്‌ടോബർ 12നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകങ്ങൾ. സുനിൽ കുമാറിൻ്റെ മകളുടെ ഭർത്താവായ അരുണാണ് കേസിലെ പ്രതി. സുനിൽകുമാറിൻ്റെ മകൾ അപർണ്ണയെ ഭർത്താവായ അരുൺ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. അരുണിനെതിരേ കുടുംബം പൊലീസിന് പരാതി നൽകി. ഫോർട്ട് പൊലീസ് അരുണിനെ വിളിച്ചു താക്കീത് നൽകി. ഇതിന് ശേഷം സുനിൽ കുമാർ മകളെയും കുഞ്ഞിനേയും കുടുംബ വീട്ടിൽ കൊണ്ടുവന്നു.

  സംഭവദിവസം രാത്രി തൻ്റെ ഭാര്യയെ കൊണ്ടുപോകണം എന്ന് പറഞ്ഞ്  അരുൺ സുനിൽകുമാറിൻ്റെ കുടുംബ വീട്ടിലെത്തി. കത്തിയുമായി അതിക്രമിച്ച് കയറിയ പ്രതി അരുൺ, സുനിൽ കുമാറിനെയും മകൻ അഖിലിനെയും കുത്തിക്കൊലപ്പെടുത്തി. വീട്ടിൽ നിന്നു ബഹളം കേട്ട നാട്ടുകാർ ഓടിക്കൂടിയെങ്കിലും അരുൺ അവിടെ നിന്ന് രക്ഷപ്പെടു. തുടർന്ന് പൊലീസ് പ്രതിയെ അന്ന് തന്നെ പിടികൂടി. കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് അരുൺ ഇപ്പോഴും ജയിലിലാണ്.

  Summary: A special prosecutor has been appointed in the murder case of CITU worker Sunil Kumar and his son Akhil. Former Additional Public Prosecutor of the Thiruvananthapuram Additional District Court Sajan Prasad has been appointed as the Special Prosecutor 
  Published by:user_57
  First published: