• HOME
  • »
  • NEWS
  • »
  • crime
  • »
  • അക്ഷരത്തെറ്റ് ചതിച്ചു; എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്

അക്ഷരത്തെറ്റ് ചതിച്ചു; എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്

മോഷ്ടിച്ച ഫോണിൽ നിന്നും അയച്ച ഭീഷണി സന്ദേശത്തിലെ അക്ഷരത്തെറ്റുകളാണ് പ്രതിയെ കൃത്യമായി കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

Murder

Murder

  • Share this:
    ആഗ്ര: പണത്തിനായി എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിയെ അതി വിദഗ്ധമായി കുടുക്കി പൊലീസ്. യുപിയിലെ ഹർദോയി സ്വദേശിയായ 22 കാരനായ രാം പ്രതാപ് സിംഗ് എന്ന യുവാവാണ് അകന്ന ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ അകത്തായത്.

    ഇക്കഴിഞ്ഞ ഒക്ടോബർ 26നാണ് എട്ടുവയസുകാരനായ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്നും രാം തട്ടിക്കൊണ്ടു പോയത്. ഇതിനു ശേഷം രണ്ട് ലക്ഷം രൂപ നല്‍കിയാൽ കുട്ടിയെ വിട്ടു നൽകാമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും കാട്ടി വീട്ടുകാർക്ക് ഒരു എസ്എംഎസ് അയക്കുകയും ചെയ്തു. മോഷ്ടിച്ച ഫോണിൽ നിന്നും അയച്ച ഈ ഭീഷണി സന്ദേശത്തിലെ അക്ഷരത്തെറ്റുകളാണ് പ്രതിയെ കൃത്യമായി കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

    'രണ്ട് ലക്ഷം രൂപയുമായി സീതാപുരിൽ എത്തണം. പൊലിസിനെ വിവരം അറിയിച്ചാൽ കുട്ടിയെ കൊന്നു കളയും' എന്നുമായിരുന്നു ഹിന്ദി ഇംഗ്ലീഷിലാക്കിയ സന്ദേശം. ഇതിൽ സിതാപുരിന് 'സീതാപുർ'(Seeta-Pur) എന്നും പൊലീസിന് 'പുലിഷ്' (Pulish) എന്നുമായിരുന്നു യുവാവ് ടൈപ്പ് ചെയ്തിരുന്നത്. നവംബർ നാലിനാണ് കുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി സമീപിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

    You may also like:ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുമോ, അതോ ഇറക്കിവിടുമോ? [NEWS]അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി [NEWS] ജോ ബൈഡന്റെ വിജയം; വാർത്ത പങ്കുവയ്ക്കുന്നതിനിടെ ലൈവിൽ വിങ്ങിപ്പൊട്ടി അവതാരകൻ [NEWS]

    'പരാതിയുടെ അടിസ്ഥാനത്തിൽ ടീമുകൾ തിരിച്ച് അന്വേഷണം ആരംഭിച്ചു. സന്ദേശം ലഭിച്ച ഫോണിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഉപയോക്താവിനെ കണ്ടുപിടിച്ചെങ്കിലും അയാൾ നിരക്ഷരനും സന്ദേശങ്ങൾ പോലും അയക്കാൻ അറിയാത്ത ആളുമാണെന്ന് വ്യക്തമായി' എന്നാണ് ഹർദോയി എസ് പി അനുരാജ് വാട്സ് അറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി.

    സിസിറ്റിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി സംശയം തോന്നിയ പത്തുപേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ രാം പ്രതാപ് സിംഗും ഉണ്ടായിരുന്നു. ഇവരിൽ നിന്നും യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കാൻ പൊലീസ് ഒരു എഴുത്തുപരീക്ഷ നടത്തുകയാണുണ്ടായത്. 'ഞാന്‍ പൊലീസിൽ ചേരാൻ ആഗ്രഹിക്കുന്നു. എനിക്ക് ഹർദോയിയിൽ നിന്നും സിതാപുര്‍ വരെ ഓടാൻ സാധിക്കും' എന്ന വാചകമാണ് പ്രതികളെ കൊണ്ട് എഴുതിച്ചത്.



    രാം പ്രതാപ് സിംഗ് തന്‍റെ ഭീഷണി സന്ദേശത്തിൽ തെറ്റിച്ചത് പോലെ ഇവിടെയും പൊലീസിന് ഉച്ചാരണ ഭാഷയിൽ 'പുലിഷ്' എന്നും സിതാപുരിന് 'സീതാപുർ'എന്നും വീണ്ടും ആവർത്തിച്ചു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
    Published by:Asha Sulfiker
    First published: