HOME /NEWS /Crime / Deported | സ്പിരിറ്റ് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി അനിലിനെ നാടുകടത്തി

Deported | സ്പിരിറ്റ് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി അനിലിനെ നാടുകടത്തി

സിപിഎം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കേസിൽ പ്രതിയായതിനെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.

സിപിഎം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കേസിൽ പ്രതിയായതിനെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.

സിപിഎം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കേസിൽ പ്രതിയായതിനെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.

  • Share this:

    നിരവധി സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശി അത്തിമണി  അനിൽകുമാറിന്  പ്രവേശന വിലക്ക് ഏർപ്പെടുത്തി. പാലക്കാട് എസ്പിയുടെ ശുപാർശയെ തുടർന്ന് തൃശൂർ റേഞ്ച് ഐജിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. കാപ്പ നിയമപ്രകാരമാണ് നടപടി. പാലക്കാട് ജില്ലയിലേക്ക് ഒരു വർഷത്തേക്ക് കടക്കുന്നതിനാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

    കവർച്ച മുതൽ കൈപ്പറ്റുക , മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, സ്പിരിറ്റ് കടത്തൽ, കവർച്ച മുതൽ ഒളിപ്പിയ്ക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സി പി എം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. 2022 ഫെബ്രുവരിയിലാണ് കവര്‍ച്ച ചെയ്ത കുഴല്‍പ്പണത്തിന്‍റെ പങ്ക് പറ്റിയ സംഭവത്തില്‍ അത്തിമണി അനില്‍ കുമാർ അറസ്റ്റിലായത്.

    Also Read-കണ്ണൂരില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ചാണകം വിതറിയ കേസ്; പ്രതി പിടിയില്‍

    പാലക്കാട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ദേശീയപാതയില്‍ പുതുശേരിക്കടുത്ത് മൂന്നംഗ സംഘം  കാറ് തടഞ്ഞ് നിര്‍ത്തി പണം തട്ടിയിരുന്നു. ചിറ്റൂര്‍ സ്വദേശികളായ അഭിജിത്ത്, സുരേഷ്, പ്രശാന്ത് എന്നിവരായിരുന്നു പ്രതികള്‍. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അത്തിമണി അനില്‍ കവര്‍ച്ചാ പണത്തിന്‍റെ പങ്ക് പറ്റിയതായി വിവരം ലഭിച്ചത്. കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞാണ് വിഹിതം പറ്റിയത്.

    Arrest | ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

    കൊച്ചി: ഹോട്ടലിന്റെ ക്യൂആര്‍ കേഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    Also Read-Diesel Smuggling | പന്ത്രണ്ടായിരം ലിറ്റര്‍ ഡീസല്‍ അനധികൃതമായി കടത്താന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

    തോപ്പുപടി പോസ്റ്റ് ഓഫീസിന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂആര്‍ കോഡാണ് ഇയാള്‍ മാറ്റിയത്. ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

    First published:

    Tags: Crime, Palakkad