കണ്ണൂർ പയ്യാവൂരിൽ കായികാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. എട്ട് വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. പയ്യാവൂരിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ കായിക പരിശിലനത്തിന് എത്തിപ്പോഴാണ് പീഡനത്തിന് ഇരയായത്.
സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളാണ് കൗൺസിലിങ്ങിടെ പീഡിന വിവരം വെളിപ്പെടുത്തിയത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയാണ് കൗൺസിലിംഗ് നടത്തിയത്. ഇതോടെ അധ്യാപകനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
അതേസമയം ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് പയ്യാവൂർ പൊലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സ്കൂൾ അധികൃതർ ചേർന്ന് മുടി വെച്ചതായും ആരോപണമുയർന്നിരുന്നു.
അധ്യാപകനെതിരെ ആദ്യമായി പരാതിപ്പെട്ട പെൺകുട്ടിയെ സ്കൂൾ അധികൃതർ നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചയച്ചതായും ആക്ഷേപമുണ്ട്. നടപടി വൈകിയതോടെ കുട്ടികൾ തന്നെയാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.