ഗുജറാത്തിലെ (
Gujarat) വഡോദരയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയെന്നാരോപിച്ച് 19-കാരിയെ യുവാവ് വെട്ടിക്കൊന്നു (Murder) സംഭവുമായി ബന്ധപ്പെട്ട് കല്‍പേഷ് ഠാക്കൂറി(23)നെ പൊലീസ് (Police) അറസ്റ്റ് (
arrest) ചെയ്തു. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് യുവാവ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി ദേശീയപാത 48-ന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രി ഇതിവഴി എത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് പൊലിസ് ഉറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലിസ് പിടികൂടിയത്.
യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. മൂന്നുവര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നതായും കുറച്ച് മാസങ്ങളായി തൃഷയുമായുള്ള ബന്ധം തുടരാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ലെന്നും മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. തന്നെ അവഗണിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Bulldozer |ബലാത്സംഗക്കേസ് പ്രതിയുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി പോലീസ്; മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടങ്ങി
ബലാത്സംഗക്കേസിലെ (rape case) പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായി (Bulldozer) ഉത്തര്‍പ്രദേശ് പോലീസ് (Uttar Pradesh Police). പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി ശുചിമുറി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.
Also read:
POCSO | പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
വീടിനു മുന്നില്‍ ബുള്‍ഡോസര്‍ എത്തിച്ച ശേഷം പ്രതിക്ക് കീഴടങ്ങാന്‍ പോലീസ് 24 മണിക്കൂര്‍ സമയം നല്കി. കീഴടങ്ങിയില്ലെങ്കില്‍ വീട് പോകും എന്ന് ഉറപ്പായതോടെ സമയം അവസാനിക്കും മുന്‍പ് പ്രതി മറ്റൊരു സ്ഥലത്ത് വച്ചു പൊലീസില്‍ കീഴടങ്ങിയെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.