കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി (Sreejith Ravi) ജാമ്യം തേടി ഹൈക്കോടതിയിൽ. പോക്സോ വകുപ്പാണ് ശ്രീജിത്ത് രവിക്കെതിരെ ചുമത്തപ്പെട്ടത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു.
ഇന്നലെയാണ് നഗ്നതാപ്രദർശനം നടത്തിയ നടനെ തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞിരുന്നത്.
പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാർ തിരിച്ചറിയാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായത്.
ഇന്നലെ പ്രതി നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് തൃശൂര്‍ അഡിഷൻ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. പ്രതി നേരത്തേയും സമാന കുറ്റകൃത്യത്തില്‍ ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. തന്റേത് അസുഖമാണെന്നു ചൂണ്ടിക്കാട്ടി ശ്രീജിത്ത് രവി മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.