നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ശ്രീറാമും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം കൈമാറി

  ശ്രീറാമും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം കൈമാറി

  മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനു മേല്‍ ചുമത്തിയിരുന്നത്.

  ശ്രീറാം, വഫ

  ശ്രീറാം, വഫ

  • Share this:
   തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല. ഇരുവരും നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇരുവരുടെയും അഭിഭാഷകര്‍ ഇന്ന് അവധി അപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ കുറ്റപത്രം കൈമാറി.

   മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനു മേല്‍ ചുമത്തിയിരുന്നത്. സംഭവത്തിന്റെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.

   വ്യക്തിപരമായ അസൗകര്യം മൂലമാണ് ശ്രീറാമും വഫയും കോടതിയില്‍ ഹാജരാകാതിരുന്നതെന്നാണ് അഭിഭാഷകരുടെ വിശദീകരണം.

   Also Read കൂടത്തായി കൊലപാതക പരമ്പര: ഒരാൾ കൂടി പ്രതിയാകും; സര്‍ക്കാര്‍ അനുമതി തേടി അന്വേഷണ സംഘം
   Published by:Aneesh Anirudhan
   First published:
   )}