യുവതിയുടെ കുളിമുറിയിലെ വെളിച്ചം കണ്ട് മൊബൈലുമായി നോക്കാൻ പോയതെന്ന് CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി
യുവതിയുടെ കുളിമുറിയിലെ വെളിച്ചം കണ്ട് മൊബൈലുമായി നോക്കാൻ പോയതെന്ന് CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി
ഫോണുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നു. രാത്രി സ്ത്രീയുടെ വീടിന്റെ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന്, മൊബൈല്‍ ഫോണുമായി പോവുകയായിരുന്നുവെന്നും ഇയാൾ പൊലീസ് പറഞ്ഞു.
പാലക്കാട്: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അയൽവാസിയായ പാർട്ടി പ്രവർത്തകയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ സിപിഎം നേതാവ് 14 ദിവസത്തേക്ക് റിമാൻഡിൽ. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുമ്പ് അമ്പലപ്പറമ്പ് സിപിഎം ബ്രാഞ്ച് മുന്‍ സെക്രട്ടറി ഷാജഹാനെയാണ് (38) അറസ്റ്റ് രേഖപ്പെടുത്തിയശേഷം റിമാന്‍ഡ് ചെയ്തത്.
ഫോണുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നു. രാത്രി സ്ത്രീയുടെ വീടിന്റെ കുളിമുറിയുടെ ഭാഗത്ത് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന്, മൊബൈല്‍ ഫോണുമായി പോവുകയായിരുന്നുവെന്നും ഇയാൾ പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നത് കണ്ടപ്പോഴാണ് യുവതി ബഹളം വെച്ചത്. ഈസമയം പ്രതി ഓടിപ്പോയെങ്കിലും പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിച്ചത് ഈ ഫോണിലായിരുന്നു. തുടർന്ന് ഈ ഫോണ്‍ സഹിതം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിനെത്തുടര്‍ന്ന് ഷാജഹാനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പത്തൊന്പതുകാരന് അറസ്റ്റില്‍. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) യാണ് അരീക്കോട് എസ്. എച്ച്. ഒ സി. വി ലൈജുമോന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ റയാന് എതിരെ പോക്സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്ഐ അമ്മദ്, എഎസ്ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.