• HOME
  • »
  • NEWS
  • »
  • crime
  • »
  • Balachandrakumar | ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

Balachandrakumar | ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

സിനിമയില്‍ അഭിനയിയ്ക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയുടെ പരാതി

സംവിധായകൻ ബാലചന്ദ്രകുമാർ

സംവിധായകൻ ബാലചന്ദ്രകുമാർ

  • Last Updated :
  • Share this:
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Balachandrakumar) പീഡിപ്പിച്ചെന്ന കേസില്‍ (Rape Complaint) പരാതിക്കാരിയില്‍ നിന്നും കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയെ രാവിലെ വൈദ്യ പരിശോധനയക്ക് വിയേയയാക്കിയിരുന്നു.

സിനിമയില്‍ അഭിനയിയ്ക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. അന്വേഷണം തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ മൊഴി രേഖപ്പെടുത്തല്‍ വൈകിട്ട് 5 മണിയ്ക്കാണ് കഴിഞ്ഞത്.

മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് എളമക്കര പോലീസ് സ്റ്റേഷനിലെത്തണമെന്നാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാനായി രാവിലെ 11 മണിയ്ക്ക് മുന്‍പ് തന്നെ പരാതിക്കാരി എത്തി. എന്നാല്‍ ഈ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. മൊഴി രേഖപ്പെടുത്താന്‍ കാലതാമസം വന്നതോടെ പരാതിക്കാരി തന്റെ അഭിഭാഷകയെ വിളിച്ച് അത്യപ്തി അറിയിച്ചു.

ഉടന്‍ തന്നെ അഭിഭാഷക എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തി. ഇതിനു ശേഷമാണ് അന്വേഷണ സംഘം എത്തിയത്. യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിയക്കുകയായിരുന്നു.

യുവതിയുടെ പരാതി വ്യാജമാണെന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ നിലപാടിനെ എതിര്‍ത്ത് പരാതിക്കാരിയുടെ അഭിഭാഷക രംഗത്തെത്തി. പരാതി ബാലചന്ദ്രകുമാര്‍ നിഷേധിയ്ക്കുന്നത് സ്വാഭാവികമാണെന്ന് അഡ്വക്കേറ്റ് വിമല പറഞ്ഞു.

Also Read-Murder in the city | നഗരമധ്യത്തിൽ യുവതിയെ കുത്തിക്കൊന്നയാളുടെ ദൃശ്യം ലഭിച്ചു; ഉടൻ പിടികൂടുമെന്ന് പൊലീസ്

യുവതിയുടെ പരാതിയില്‍ ബാലചന്ദ്ര കുമാറിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ദിലീപിനെതിരെ വധശ്രമ ഗൂഢാലോചന ആരോപണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി വന്നത്.

Also Read-Balachandrakumar | പീഡന പരാതി; സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്ത് പൊലീസ്

2011 ഡിസംബറില്‍ ഒരു ഗാനരചയിതാവിന്റെ വീട്ടില്‍വെച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്. തന്റെ ദ്യശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ദ്യശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.
Published by:Jayashankar AV
First published: