• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ കടലക്കറി ഒഴിച്ച് രക്ഷപ്പെട്ട മോഷ്ടാവും കൂട്ടാളികളും അറസ്റ്റിൽ


Updated: December 26, 2018, 9:56 AM IST
പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ കടലക്കറി ഒഴിച്ച് രക്ഷപ്പെട്ട മോഷ്ടാവും കൂട്ടാളികളും അറസ്റ്റിൽ

Updated: December 26, 2018, 9:56 AM IST
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ കടലകറി ഒഴിച്ച് രക്ഷപ്പെട്ട മോഷ്ടാവും കൂട്ടാളികളും പിടിയിലായി. പൊന്നാനി സ്വദേശി പുതു മാളിയേക്കല്‍ തസവീര്‍ ദര്‍വേഷും സംഘവുമാണ് തൃത്താലയിൽവെച്ച് പിടിയിലായത്.

കഴിഞ്ഞ പതിനഞ്ചിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കണ്ണിൽ കടലകറി ഒഴിച്ച് രക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്. പൊന്നാനി സ്വദേശി പുതു മാളിയേക്കല്‍ തസവീര്‍ ദര്‍വേഷ്, സഹായികളായ പറമ്പില്‍ അന്‍സാര്‍, എടപ്പാള്‍ മൂതൂര്‍ സ്വദേശി ഇര്‍ഷാദ് എന്നിവരെയാണ് തൃത്താല പോലീസ് പിടികൂടിയത്.

കറി പൊലീസിന്റെ മുഖത്തൊഴിച്ച് പ്രതി രക്ഷപെട്ടു

അറുപതോളം കേസില്‍ പ്രതിയായ തസവീര്‍ ദര്‍വേഷ് രക്ഷപ്പെട്ട ശേഷവും തൃശ്ശൂര്‍,മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാല്‍പതോളം മോഷണങ്ങള്‍ നടത്തിയതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
First published: December 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...