• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കാർഷിക ഉപകരണങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതിയെ പിടികൂടിയത് തന്ത്രപരമായി

Arrest | കാർഷിക ഉപകരണങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതിയെ പിടികൂടിയത് തന്ത്രപരമായി

ഒറ്റമുറി കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനല്‍ കമ്പി പൊളിച്ച് ഉള്ളില്‍ കടന്ന് അവിടെയുണ്ടായിരുന്ന മോട്ടോര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷടിച്ചത്. 

  • Last Updated :
  • Share this:
    പത്തനംതിട്ട: വെച്ചൂച്ചിറയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ (Arrest)എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കല്‍ വീട്ടില്‍ ചിന്നസാമി മകന്‍ സി. മൂര്‍ത്തി (42) ആണ് അറസ്റ്റിലായത്.

    കഴിഞ്ഞമാസം 24 നാണ് കുളമാങ്കുഴി ചേത്തയ്ക്കല്‍ ശശിധരന്റെ റബര്‍ തോട്ടത്തിലെ ഒറ്റമുറി കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനല്‍ കമ്പി പൊളിച്ച് ഉള്ളില്‍ കടന്ന് അവിടെയുണ്ടായിരുന്ന മോട്ടോര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷടിച്ചത്.  ഭാര്യ സഹോദരനായ ബാലമുരുകനുമായി എത്തിയാണ് പ്രതി മോഷണം നടത്തിയത്.സ്ഥലത്തിന്റെ ഉടമ ഇല്ലാത്ത തക്കം നോക്കിയാണ്  മോഷണം നടത്തിയത്.

    മോട്ടോര്‍ പമ്പ്, ഗ്യാസടുപ്പ്, വെട്ടുകത്തി, പാത്രങ്ങള്‍ എന്നിവയും പുറത്ത്  സൂക്ഷിച്ച 1000 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്ക് എന്നിവ ഇവിടെ നിന്ന് സംഘം മോഷ്ടിച്ചു കൊണ്ടു പോയിരുന്നു.

    ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് സംഘത്തിന് പ്രതി മോഷ്ടിച്ച വസ്തുകള്‍ എരുമേലിയിലുള്ള ഒരു ആക്രിക്കടയില്‍ വിറ്റതായി വിവരം ലഭിച്ചു. തുടർന്ന്  ആക്രിക്കടയുടമയെ ചോദ്യം ചെയ്തതതിൽ നിന്നാണ്  പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

    ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ, എ.എസ്.ഐ കൃഷ്ണന്‍ കുട്ടി, എസ്.സി.പി.ഓ സലിം, സുനില്‍, സിപിഓമാരായ രാഹുല്‍, നെബു മുഹമ്മദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

    Fratricide സ്വത്തുതർക്കം; ബിസിനസുകാരനായ അനുജൻ കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠന്റ വെടിയേറ്റു മരിച്ചു

    സ്വത്ത് തർക്കത്തിന്‍റെ പേരിൽ അനുജനെ ജ്യേഷ്ഠൻ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സഹോദരൻ  ഇളയ സഹോദരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.30നാണ്  നാടിനെ ആകെ ഞെട്ടിച്ചുകൊണ്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാഞ്ഞിരപ്പളളി മണ്ണാര്‍ക്കയം കരിമ്പനാല്‍  രഞ്ജു കുര്യനാണ് സഹോദരന്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് മരിച്ചത്. വെടിവെയ്പ്പില്‍  മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയക്കും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  ബിസിനസ് ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജു കുര്യൻ.

    കാഞ്ഞിരപ്പളളി മേഖലയിലെ പ്രമുഖ പ്ലാന്റര്‍ കുടുംബത്തിൽ ആണ് കൊലപാതകം അരങ്ങേറിയത്. പരമ്പരാഗത പ്ലാന്റർ  കുടുംബത്തിൽ നടന്ന കൊലപാതകം നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ
    വഴക്കാണ് വെടിവയ്പ്പിലും മരണത്തിനും കാരണമായത് എന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസ് വ്യക്തമാക്കി. പ്രമാദമായ കൊലപാതകത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
    Published by:Jayashankar AV
    First published: