ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞദിവസം പൊലീസ് പിടിയിലായ മോഷ്ടാവിന്റെ(Thief) വ്യത്യസ്തമായ രീതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം(Theft) നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു റോബിന്‍ഹുഡ് ശൈലി മോഷ്ടാവ് ജോണ്‍ മെല്വിന് പൊലീസ് പിടിയിലായത്(Arrest).
ഓരോ മോഷണത്തിന് ശേഷവും വേളാങ്കണ്ണിയിലും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണം വിതരണം ചെയ്യും. കൈയില്‍ എപ്പോഴും ഒരു ബൈബിള്‍ കാണും. ജാലഹള്ളിയ്ക്ക് സാമീപം ഒരു കെട്ടിടത്തില്‍ ഒറ്റയ്ക്കാണ് താമസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അന്‍പതോളം മോഷണങ്ങളില്‍ ജോണ്‍ മെല്വിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.
1994ല്‍ മോഷണം ആരംഭിച്ച ജോണിനെ പിന്നീട് നടത്തിയ ഒരു മോഷണത്തിലും പിടിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകള്‍ മാത്രമാണ് ലക്ഷ്യം. ആവശ്യമായ പണം മാത്രമായിരിക്കും മോഷ്ടിക്കുക. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണം ഉണ്ടായിരുന്നതിനാല്‍ ചിലയിടങ്ങളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.
Also Read-Ambalamukku Murder | ഓൺലൈൻ ട്രേഡർ, MBA ബിരുദം; തലസ്ഥാനത്ത് ജോലിക്ക് നിന്നത് ചായക്കടയിൽ; കൊടുംകുറ്റവാളി രാജേന്ദ്രനെ കുറിച്ച് അറിയാം
ഇങ്ങനെ മോഷ്ടിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കും. ബാക്കി വരുന്ന തുക സ്പാകളില്‍ ചെലവാക്കും. തുക തീരുന്നതിനനുസരിച്ചാണ് മോഷണത്തിനിറങ്ങുക.
Murder| പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല; ICUവിനുള്ളിൽ നഴ്സിനെ അറ്റൻഡർ വെടിവച്ചു കൊന്നു
ഭോപ്പാൽ: പ്രണയം നിരസിച്ചതിന്റെ പേരിൽ നഴ്സിനെ Nurse)ആശുപത്രി ജീവനക്കാരൻ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലെ വാർഡിൽ വെച്ചാണ് 23കാരിയായ നഴ്സിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ വാർഡ് അറ്റൻഡർ റിതേഷ് ശാക്യ പൊലീസിൽ കീഴടങ്ങി.
നേഹ ചന്ദേൽ എന്ന 23കാരിയാണ് ജോലിക്കിടെ ആശുപത്രിക്കുള്ളിൽ കൊല്ലപ്പെട്ടത്. പിസ്റ്റൾ ഉപയോഗിച്ച് നേഹയുടെ തലയിലേക്കാണ് റിതേഷ് ശാക്യ വെടിവെച്ചത്. നാടൻ പിസ്റ്റൾ തോക്ക് ഉപയോഗിച്ചായിരുന്നു കൃത്യമെന്ന് ബിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
Also Read-Honey Trap Case | ഹണിട്രാപ് കേസ്; പ്രതി റിൻസിന മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയെയും വിദേശത്തുള്ള ഒരു യുവാവിനെയും കുടുക്കി
കൊലപാതകത്തിന് പിന്നാലെ തന്നെ റിതേഷ് ശാക്യ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ പ്രതി നേഹ ചന്ദേലിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരുന്ന നഴ്സ് ഇത് നിരസിച്ചു. മാസങ്ങളോളം ഇയാൾ ഈ ആവശ്യം ഉയർത്തി ശല്യം ചെയ്തെങ്കിലും യുവതി അവഗണിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നൂറോളം നഴ്സുമാർ ചേർന്ന് സമരം നടത്തി. പ്രതിഷേധം മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.അജിത് മിശ്ര പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.