• HOME
 • »
 • NEWS
 • »
 • crime
 • »
 • Theft | മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം തട്ടി; 2 പേര്‍ പിടിയില്‍

Theft | മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം തട്ടി; 2 പേര്‍ പിടിയില്‍

പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമയായ മുരളീധരന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്

 • Last Updated :
 • Share this:
  മലപ്പുറത്ത് (Malappuram) സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ (Google Pay) വഴി പണം തട്ടിയ കേസിൽ രണ്ട് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് (Arrest) ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

  പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമയായ മുരളീധരന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. ഇതേ ഹോട്ടലിൽ മുൻ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇർഫാൻ ഫോണ്‍ മോഷ്ടിക്കുകയും ഗൂഗിൾ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് ശാരിക് ഉൾപെടെയുള്ള നാല് പേരുടെ അകൗണ്ടുകളിലേക്കാണ് 75,000 രൂപയോളം ട്രാൻസ്ഫർ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

   Also Read- മൈസൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം; പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആൾ പിടിയിൽ

  ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വളരെ വേഗത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തു. പെരിന്തൽമണ്ണ കോടതിയിൽ പ്രതികളെ റിമാൻഡ് ചെയ്തു. എ എസ് ഐ സെബാസ്റ്റ്യൻ,  സി പി ഒ രതീഷ്, ഗോപാല കൃഷ്ണൻ, ഒ ശശി, ശൈലേഷ് ജോൺ, ജയൻ, മിർഷാദ് കൊല്ലേരി, സന്ദീപ്, രാകേഷ്, അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

  വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ


  പാലക്കാട്: മദ്രസാ വിദ്യാർഥിനിയോട് (Madrassa Teacher) അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ (Madrassa Teacher) അറസ്റ്റിൽ. ശ്രീകൃഷ്ണപുരം (sreekrishnapuram) ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് (Pocso) പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

  മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മദ്രസാ അധ്യാപകനായ ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  രാമേശ്വരത്ത് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു; ആറുപേർ പിടിയിൽ


  ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് (Rameswaram) 40 കാരിയെ കൂട്ട ബലാത്സംഗം (Gang Rape) ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടുത്തുള്ള ചെമ്മീന്‍ കെട്ടിലെ ഒഡിഷ സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.

  ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

  Also Read- കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ

  യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തു. യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

  യുവതിയുടെ കൊലപാതകത്തിൽ വൻപ്രതിഷേധമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആശുപത്രിക്ക് പുറത്തുതടിച്ചുകൂടിയ ജനക്കൂട്ടം നിലപാടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുൻപു തന്നെ നാട്ടുകാർ ആറുപ്രതികളെയും കൈകാര്യം ചെയ്തുവെന്നാണ് വിവരം.
  Published by:Arun krishna
  First published: