• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ്; കൂട്ടബലാത്സംഗത്തിനിരയായ 50കാരി അതീവ ഗുരുതരാവസ്ഥയിൽ

സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ്; കൂട്ടബലാത്സംഗത്തിനിരയായ 50കാരി അതീവ ഗുരുതരാവസ്ഥയിൽ

എഫ്ഐആർ അനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീട്ടിലേക്ക് അയൽപ്രദേശങ്ങളിൽ തന്നെയുള്ള മൂന്ന് യുവാക്കൾ അതിക്രമിച്ച് കയറുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ മധ്യവയസ്ക അതീവ ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഛത്ര ജില്ലയിലെ കോബ്നയിൽ ഹണ്ടർഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിൽ അമ്പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇവരുടെ സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ് കയറ്റിയ നിലയിലായിരുന്നു.

    Also Read-അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ദുരൂഹത; അച്ഛനെതിരെ ഇളയമകന്‍; പിരിഞ്ഞ ഭാര്യയോട് വൈരാഗ്യം തീർത്തതെന്ന് ആരോപണം

    പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്ഐആർ അനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീട്ടിലേക്ക് അയൽപ്രദേശങ്ങളിൽ തന്നെയുള്ള മൂന്ന് യുവാക്കൾ അതിക്രമിച്ച് കയറുകയായിരുന്നു. ഇവരെ അതിക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കടന്നു കളഞ്ഞ ഇവരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായി തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് എസ്പി റിഷബ് ഝാ അറിയിച്ചത്.

    Also Read-ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം

    നിലവിൽ ഹണ്ടർഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് മെഡിക്കൽ ഓഫീസർ ഡോ.വേദ് പ്രകാശ് അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഡൽഹി നിർഭയയ്ക്ക് സമാനമായ ഒരു ബലാത്സംഗ-കൊലപാതക കേസ് യുപിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിൽ പോയ അമ്പതുകാരിയായ അംഗനവാടി ജീവനക്കാരിയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെയുള്ളവരാണ് പ്രതികളെന്നാണ് ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
    Published by:Asha Sulfiker
    First published: