കൊല്ലം: രണ്ടാനച്ഛന്റെ ക്രൂര പീഡനത്തിനിരയായ ഒന്നരവയസുകാരി ഗുരുതരാവസ്ഥയിൽ. കൊല്ലം കുണ്ടറയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ ബീഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് നേപ്പാൾ സ്വദേശിനിയും മകളും ഒരു സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായ ഇയാൾക്കൊപ്പം താമസം ആരംഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഈ സ്ഥാപനത്തിന്റെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കഴിയുന്ന കുട്ടി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി തെളിഞ്ഞു. തലയ്ക്ക് സാരമായ പരിക്കുള്ളതിനാൽ കൊലപാതക ശ്രമമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരം അനുസരിച്ചാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.