കാസര്‍കോട്: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം തടവ്. കാസര്‍കോട് ഉപ്പള പഞ്ചത്തൊട്ടി പള്ളം അബ്ദുള്‍ കരീമിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
സ്വന്തം വീട്ടില്‍ വച്ച് കത്തികാണിച്ച് ഉമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആയുധം ഉപയോഗിച്ചു ഭീഷണി പെടുത്തിയതിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ കൂടി കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.
കൊല്ലത്ത് സിപിഎം നേതാവിനെ കുത്തിക്കൊന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ എട്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഇത്തരത്തില്‍ വേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന കേസാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minor rape case, പീഡനക്കേസ്