തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്. പതിമൂന്നു വയസ്സുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിലാണ് പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയായ രണ്ടാനച്ഛനെ തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ച ശിക്ഷ. എന്നാല്‍ ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കി.
12 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്
കണ്ണൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം. 12 വയസുള്ള മദ്രസ വിദ്യാര്‍ഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.
തുടര്‍ന്ന് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെ തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.