കോട്ടയം: ഏഴ് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ആജീവനാന്തം തടവ് (Life Term Jail). ജയിൽ ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും കോട്ടയം (Kottayam) അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാര്‍ വിധിച്ചു. 2017ൽ ഏഴ് വയസുള്ളപ്പോൾ മുതൽ രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
2020 ഒക്ടോബര്‍ 14 നാണ് ഈ വിവരം കുട്ടിയുടെ അമ്മ അറിയുന്നത്. ഈ ദിവസം രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് എഴുന്നേല്‍ക്കുകയായിരുന്നു. തുടർന്ന് അമ്മ വിവരം ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്നുപിടിച്ച വിവരം പെൺകുട്ടി പറഞ്ഞത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി കണ്ടെത്തി. 2017ല്‍ ഏഴാം വയസ് മുതല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും റാന്നിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന സമയത്ത് മാതാവ് ജോലിക്കു പുറത്തുപോകുമ്പോൾ രണ്ടാനച്ഛന് നിരന്തരം കുട്ടിയെ പീഡിപ്പിച്ചതായും കണ്ടെത്തി. ഇതോടെയാണ് രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറെ കാലം നീണ്ട വാദത്തിനൊടുവിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും, അതുകൊണ്ടാണ് കടുത്ത ശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്കരന് കോടതിയില്‍ ഹാജരായി. കാഞ്ഞിരപ്പള്ളി സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായിരുന്ന ഇ.കെ. സോള്‍ജി മോന്, എം. ബിജു എന്നിവര്‍ ചേര്‍ന്ന് അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
Pocso | പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് അഞ്ച് വർഷം തടവ്
ഷൊർണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച (Sexual Abuse) പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് (Palakkad) ജില്ലയിലെ ഷൊര്‍ണൂരില്‍ പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറുവാട്ടൂര്‍ സ്വദേശിയായ അബ്ബാസിനെ(56)യാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതി അര ലക്ഷം രൂപ പിഴയും ഒടുക്കണം. കേസിനാസ്പദമായ സംഭവം നടന്നത് 2020 ലാണ്.
Also Read- 'അനീഷിനെ കൊലപാതകദിവസം വിളിച്ചുവരുത്തിയത് പെൺകുട്ടിയുടെ അമ്മ'; ഗുരുതര ആരോപണവുമായി യുവാവിന്‍റെ കുടുംബം
പാലക്കാട് ജില്ലയിൽ തന്നെ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് പട്ടാമ്പിയിൽ പതിന്നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.
14 കാരനെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ ശ്രീനിവാസൻ അടക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും വിചാരണ കോടതി ഉത്തരവിൽ പറയുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2018 ലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Minor girls, Pocso act, Sexual abuse