• HOME
  • »
  • NEWS
  • »
  • crime
  • »
  • STOLEN LOTTERY TICKETS WIN DRAW MAN ARRESTED WHILE TRYING TO CASH IN 1TICKETS

'ലോട്ടറി അടിച്ചു, കുടുങ്ങി'; ലോട്ടറി ടിക്കറ്റുമായി സമ്മാനം വാങ്ങാൻ കടയിൽ; സമ്മാനവുമായി എത്തിയത് പോലീസ്

ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു

ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു

ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു

  • Share this:
    കൈയ്യിലെ ലോട്ടറിയ്ക്ക് സമ്മാനമടിച്ചപ്പോള്‍ പണം വാങ്ങാനെത്തിയ മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി പോലീസ്. തൃശൂര്‍ പാറളം സ്വദേശി സ്റ്റാന്‍ലിയെ ആണ് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്. ടിക്കറ്റുകള്‍ക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാന്‍ലി നഗരത്തിലെ ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ എത്തിയത്.

    എന്നാല്‍ ലോട്ടറി കടയിലെ ജീവനക്കാരന്‍ ലോട്ടറി പരിശോധിച്ച ശേഷം സ്റ്റാന്‍ലിയോട് അല്‍പ്പസമയം കാത്തിരിക്കാന്‍ പറയുകയും തുടര്‍ന്ന് പോലീസ് വന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കണ്ട് നിന്ന നാട്ടുകാര്‍ക്ക് സംഭവം എന്തെന്ന് മനസ്സിലായില്ല.

    ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു. കട തുറക്കാനെത്തിയ ഉടമസ്ഥനാണ് മോഷണം നടന്നതായി അറിഞ്ഞതും വിവരം പോലീസില്‍ അറിയിച്ചത്.

    കടയുടെ അകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയും വില്‍പ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും മോഷണം നടന്നതായി പിറ്റേ ദിവസമാണ് കടയുടമ അറിയുന്നത്. ഇത് സംബന്ധിച്ച് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തി വരികയുമായിരുന്നു.

    ഇതിനെ തുടര്‍ന്ന് തൃശ്ശൂരിലെയും പരിസരത്തേയും ചില്ലറ ലോട്ടറിവില്‍പ്പനശാലകളിലും ജില്ലാ ലോട്ടറി ഓഫീസിലും പോലീസ് മോഷണവിവരത്തെ കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നു. കള്ളന്‍ മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടക്കുകയുണ്ടായി. അതില്‍ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി. അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. മോഷണം ചെയ്തു കൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാല്‍, ലോട്ടറി ടിക്കറ്റുകള്‍ പണമാക്കി മാറ്റാന്‍ കള്ളന്‍ എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നു.

    അങ്ങിനെയിരിക്കെയാണ് പോലീസിന്റെ പ്രതീക്ഷ തെറ്റിക്കാതെ സ്റ്റാന്‍ലി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വില്‍പ്പനശാലയില്‍ എത്തിയത്. പോലീസുദ്യോഗസ്ഥര്‍ അറിയിച്ച പ്രകാരമുള്ള സീരീസില്‍ പെട്ട ലോട്ടറിടിക്കറ്റുകളാണ് അതെന്ന് ലോട്ടറി വില്‍പ്പന കടക്കാരന്‍ ഉറപ്പുവരുത്തി. നയത്തില്‍ അയാളെ അവിടെ ഇരുത്തി സംസാരിക്കുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.

    അധികം താമസിയാതെ പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സ്റ്റാന്‍ലിയോട് അനുനയത്തില്‍ പോലീസ് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 'ഞാനെന്തു തെറ്റാണ് ചെയ്തത് സാറേ?' എന്നായിരുന്നു സ്റ്റാന്‍ലിയുടെ ചോദ്യം. തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ സ്റ്റാന്‍ലി തന്നെയാണ് കടയുടെ ഷട്ടര്‍ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് കുറ്റം പോലീസിനോട് സമ്മതിച്ചു.
    Published by:Karthika M
    First published:
    )}