യുവാവിനെ ആക്രമിച്ച് കവർച്ച, സ്ത്രീകൾ ഉൾപ്പെടെയുള്ള അക്രമിസംഘം അറസ്റ്റിൽ

news18india
Updated: May 20, 2018, 11:59 AM IST
യുവാവിനെ ആക്രമിച്ച് കവർച്ച, സ്ത്രീകൾ ഉൾപ്പെടെയുള്ള അക്രമിസംഘം അറസ്റ്റിൽ
crime news
  • Share this:
കൊച്ചി: ലോഡ്ജിൽ അതിക്രമിച്ചു കയറി റിസപ്ഷനിസ്റ്റ് ആയ യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ഏഴുപേർ അടങ്ങുന്ന അക്രമസംഘത്തെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലേപ്പടിയിലെ മെറിഡിയൻ റീജൻസി എന്ന ലോഡ്ജിൽ ഞായറാഴ്ച വെളുപ്പിന് മൂന്നുമണിക്കും നാലുമണിക്കും ഇടയിലായിരുന്നു സംഘം അക്രമം അഴിച്ചു വിട്ടത്.

ആദ്യം സംഘത്തിൽപ്പെട്ട സ്ത്രീകൾ ലോഡ്ജിനുള്ളിൽ കയറി റിസപ്ഷനിൽ ഇരുന്ന യുവാവിനോട് റൂമിന്‍റെ കാര്യങ്ങളെക്കുറിച്ചും മറ്റും സംസാരിച്ചു. അതിനിടയിൽ ഒരു സ്ത്രീ ഫോണിൽ മറ്റു സംഘാങ്ങങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. മറ്റുള്ളവർ എത്തുന്നതിനു മുൻപ് ഇവർ യുവാവിനോട് കയർത്തു സംസാരിച്ചു. ലോഡ്ജിൽ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം മറ്റുള്ളവർ കത്തിയും ട്യൂബ് ലൈറ്റും കമ്പിവടിയും മറ്റുമായി അകത്തു കയറി യുവാവിനെ റൂമിൽ കൊണ്ടുപോയി കമ്പിവടി കൊണ്ട് അടിച്ചു കത്തി കൊണ്ട് മുറിവേൽപ്പിച്ചു. അയാളുടെ കൈയിലുണ്ടായിരുന്ന 17000 രൂപയും മൊബൈൽ ഫോണും തട്ടി പറിച്ചെടുക്കുകയും ചെയ്തു.

ഈ സമയം കൂടെയുണ്ടായിരുന്ന സ്റ്റാഫ് പൊലീസിനെ വിളിക്കുകയും ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതികൾ പൊലീസ് പിടിയിലാകുകയായിരുന്നു. ഇന്ദു (30 വയസ്സ് അന്തരകുളം കൊടുവള്ളി നോർത്ത് പറവൂർ), ഷൈജി (33 വയസ്സ് നീലക്കുന്നേൽ വീട് വൈക്കം കോട്ടയം), ആന്‍റോ ജോസഫ് (24 വയസ്സ് ഈന്തുങ്കൽ വീട് വെണ്മണി ഇടുക്കി), അൽത്താഫ് (22 വയസ്സ് അൽത്താഫ് മൻസിൽ പള്ളിത്തോട്ടം കൊല്ലം), വിഷ്ണു (28 വയസ്സ് ചെന്നറ വീട് ആഞ്ചലപ്പലം കൊടുങ്ങല്ലൂർ), അരുൺ (19 വയസ്സ് മാന്നാപറമ്പിൽ വീട് ചേന്ദമംഗലം നോർത്ത് പറവൂർ), നിതിൻ (22 വയസ്സ് പാണ്ടിശ്ശേരി വീട് ചേന്ദമംഗലം നോർത്ത് പറവൂർ) എന്നിവരാണ് പിടിയിലായത്.

എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ അനന്തലാൽ, സബ് ഇൻസ്‌പെക്ടർ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുനിമോൻ, എ എസ് ഐമാരായ സദാനന്ദൻ, മണി എസ് സി പി ഒമാരായ വിനോദ് കൃഷ്ണൻ , സി പി ഒമാരായ സുരേഷ്, അനീഷ്, രാജേഷ് സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
First published: May 20, 2018, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading