കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ ക്രൂരമായി വെട്ടിക്കൊന്നു. പ്രദേശത്തെ ഒരു കോഴിക്കടയില്‍ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാര്‍ പിടികൂടി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Also Read-
ചർച്ച ചെയ്യേണ്ടത് ഭൂമി ഇടപാടിലെ അഴിമതി;കുർബാന ഏകീകരണമല്ല; സിറോമലബാർ സഭയ്ക്കെതിരെ സത്യദീപംഅതേസമയം, നിലവില്‍ സ്റ്റേഷനിലുള്ള ഇയാള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികംവൈകാതെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. അസം സ്വദേശിയുടെ യഥാര്‍ഥ പേരും മറ്റുവിവരങ്ങളും ഇതുവരെ വ്യക്തമല്ല.
ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി ഷിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. ബാങ്കിന്റെ മുന്നിൽ ക്യൂ നിന്ന ഷിഹാബിന് പൊലീസ് പിഴ ചുമത്തിയതും ഗൗരിനന്ദ എന്ന വിദ്യാർഥിനി ഇതിനെ ചോദ്യം ചെയ്തതുമായ സംഭം സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ വൈറലായിരുന്നു.
ക്യൂവിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഷിഹാബിന് പിഴ ചുമത്തിയത്. ഇതിനെ പ്ലസ് ടു വിദ്യാർഥിനി ഗൗരിനന്ദ ചോദ്യം ചെയ്ത വീഡിയോ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ഷിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-
മലയാളി യുവാവിന്റെ ദുരഭിമാനക്കൊല: അമ്മയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി മകൾ സുപ്രീംകോടതിയില്ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും ഷിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ഷിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
Also Read-
കളി കാര്യമായി; ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ചു; അഞ്ചു കുട്ടികള്‍ കസ്റ്റഡിയില്ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങള്‍ക്കകം മോഷണ കേസില്‍ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ഷിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.