നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തെരുവുനായയോട് കൊടും ക്രൂരത; ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

  തെരുവുനായയോട് കൊടും ക്രൂരത; ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

  രക്തം വാര്‍ന്നൊഴുകുന്ന നായയെ കാല്‍നടയാത്രക്കാരാണ് കണ്ടത്.

  • Share this:
   മുംബൈ: തെരുവുനായയുടെ(Stray Dog) ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍. ഡിസംബര്‍ 25നായിരുന്നു തെരുവു നായയെ ക്രൂരമായി ഉപദ്രവിച്ചത്. അന്ധേരിയിലെ കപസ്വാദി മേഖലയിലാണ് സംഭവം. രക്തം വാര്‍ന്നൊഴുകുന്ന നായയെ കാല്‍നടയാത്രക്കാരാണ് കണ്ടത്.

   പരേലിലെ ബോംബെ എസ്പിസിഎ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നായയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്ധേരി വെബ്സൈറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓണററി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മിതേഷ് ജെയിന്‍ പറഞ്ഞു.

   തെരുവ് നായയുടെ ലിംഗം മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും വിഷയം അന്വേഷിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണററി ആനിമല്‍ ഓഫീസര്‍ ഡോ. നന്ദിനി കുല്‍ക്കര്‍ണി പറഞ്ഞു.

   സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൃഗ അവകാശ പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു. കൂടാതെ മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് 1960 ലെ പിസിഎ നിയമം ഭേദഗതി ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

   Also Read-Attack on Auto Driver | അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകര്‍ത്തു

   മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് ക്രൂരത; കുതിരയ്ക്ക് ഷോക്ക്, കാളയുടെ കഴുത്തിന് ഇടി; കേസെടുത്ത് പൊലീസ്

   മത്സരയോട്ട പരിശീലനത്തിനിടെ മൃഗങ്ങളോട് കൊടും ക്രൂരത. പരിശീലനത്തിന്റെ പേരില്‍ കുതരിയ്ക്ക് ഷോക്കും കളായെ കഴുത്തിന് മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആലത്തൂരിനും കണ്ണൂരിനുമിടയിലെ നിയമലംഘനം പൊലീസ് തടഞ്ഞില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വിമര്‍ശിച്ചിരുന്നു. പരിശീലന ഓട്ടം നടത്തിയവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കി.

   ഓട്ടത്തില്‍ വേഗം കൂട്ടാനായി കുതിരയ്ക്ക് ഇലക്ട്രിക് ഷോക്കും കാളയുടെ കഴുത്തില്‍ ഇടിച്ചുമായിരുന്നു ക്രൂരത. എന്നാല്‍ പരിശീലനം നടത്തിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ രഹസ്യമായി ഇത്തരം പ്രവണത നടക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അറിയിച്ചു.

   പാലക്കാട് ദേശീയപാതയിലാണ് മത്സരയോട്ടത്തിന് മുന്നോടിയായി കാളവണ്ടി, കുതിരവണ്ടി പരശീലനം നടത്തിയത്. പരിശീലനത്തില്‍ വേഗത കുറഞ്ഞുവരുന്ന സമയത്താണ് ക്രൂരത.
   Published by:Jayesh Krishnan
   First published: