തിരുവനന്തപുരം: തട്ടുകടയില്‍ നല്ല ചായ നല്‍കണമെന്ന് ആവശ്യപ്പെട്ട ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് മര്‍ദിച്ച് തട്ടുക്കടക്കാരന്‍. പുതുക്കുറിച്ചി ചേരമാന്‍ തുരുത്ത് സ്വദേശി സമീര്‍ (43), മകന് പ്ലസ് വണ്‍ വിദ്യാര്‍ഥി സഅദിസമി(18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയില്‍നിന്നു മടങ്ങവേ ചായ കുടിക്കുന്നതിനായി കഴക്കൂട്ടം ദേശീയപാതയില്‍ അല്‍ ഉദ്മാന് സ്കൂളിനു സമീപമുള്ള നാസുമുദ്ദീന്റെ തട്ടുകടയിലെത്തി. ചായ നല്കിയപ്പോള് ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ചായ നല്‍കില്ലെന്ന് കടക്കാരന് പറഞ്ഞു. ഇതിനെ സമീറും മകനും ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും ചെയ്തു.തുടര്‍ന്ന് നാസുമുദ്ദീന് സമീറിനെയും മകനെയും മര്‍ദിക്കുകയായിരുന്നു. ചുണ്ടിന് പരിക്കേറ്റ സമീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സമീറിന്റെ പരാതിയില്‍ നാസിമുദ്ദീനെതിരേ കഴക്കൂട്ടം പൊലീസ് കേസെടുത്തൂ.
തട്ടുകടയുടെ മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയതിന് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലന്‍സിന്റെ ടയര്‍ കുത്തിക്കിറുകയും ചെയ്തതിന് നാസുമുദ്ദിനെതിരേ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പിതാവും മകനും തന്നെ ആക്രമിച്ചതായി നാസുമുദ്ദീനും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.