• HOME
  • »
  • NEWS
  • »
  • crime
  • »
  • വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

അഞ്ചുവർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് രോഹിണി ഉപജീവനത്തിനായി ആരംഭിച്ചതാണ് പെട്ടിക്കട. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം.

  • Share this:

    ആലപ്പുഴ: വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ ജീവനോപാധിയായിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് നശിപ്പിച്ചത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

    അഞ്ചുവർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് രോഹിണി ഉപജീവനത്തിനായി ആരംഭിച്ചതാണ് പെട്ടിക്കട. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. പെട്ടിക്കടയുടെ വഴി പോയവരാണ് കട കത്തുന്നതുകണ്ട്. ഇതിനെ തുടർന്ന് അഗ്നിരക്ഷ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

    Also read-ഇന്ധനംനിറച്ച ശേഷം ബില്ല് ആവശ്യപ്പെട്ടെ ഡോക്ടറെ പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു; വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു

    25,000 രൂപയോളം നഷ്ടമുണ്ട്. സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ നടപടികൾ ഉണ്ടാകണമെന്ന് പ്രസിഡൻറ് ബിദു രാഘവൻ ആവശ്യപ്പെട്ടു.

    Published by:Sarika KP
    First published: