കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി.

News18 Malayalam | news18-malayalam
Updated: April 8, 2020, 7:36 PM IST
കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
corona
  • Share this:
പത്തനംതിട്ട: കോവിഡ് 19 നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ണിത്തോടുള്ള വിദ്യാർഥിനിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരെയും ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
You may also like:500 ടൺ! മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയ ചീഞ്ഞ മീനിന്റെ തൂക്കം [PHOTO]COVID 19| ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
[NEWS]
2പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
[PHOTO]
അതേസമയം ഈ സംഭവത്തിനു പിന്നിൽ സി.പി.എം. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഏതു പാര്‍ട്ടിക്കാരായാലും ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading