• HOME
  • »
  • NEWS
  • »
  • crime
  • »
  • യൂട്യൂബില്‍ തന്ത്രങ്ങള്‍ പഠിച്ച് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പത്താം ക്ലാസുകാരന്‍ പിടിയില്‍

യൂട്യൂബില്‍ തന്ത്രങ്ങള്‍ പഠിച്ച് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പത്താം ക്ലാസുകാരന്‍ പിടിയില്‍

പ്രദേശത്തെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ്‌  മാസ്ക് ധരിച്ചെത്തിയ കുട്ടിക്കള്ളനെ പോലീസ്‌ തിരിച്ചറിഞ്ഞത്‌. 

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

  • Share this:

    കണ്ണൂരില്‍ വീടുകുത്തിത്തുറന്നു സ്വര്‍ണവും പണവും മോഷ്ടിച്ച പത്താം ക്ലാസുകാരന്‍ പിടിയില്‍. യൂട്യൂബില്‍ നോക്കി തന്ത്രങ്ങള്‍ പഠിച്ച ശേഷമാണ് കുട്ടിക്കള്ളന്‍ മോഷണത്തിനിറങ്ങിയത്.  പൊടിക്കളം കക്കാട്ടുവയല്‍ ഒന്നാംകണ്ടിപ്പറമ്പില്‍ ദാക്ഷായണിയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ 17-നു രാവിലെ  87,200 രൂപയും രണ്ടര പവന്‍ സ്വര്‍ണാഭരണവും മോഷണം പോയത്.

    പ്രദേശത്തെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ്‌  മാസ്ക് ധരിച്ചെത്തിയ മോഷ്‌ടാവിനെ പോലീസ്‌ തിരിച്ചറിഞ്ഞത്‌.  ദാക്ഷായണി തൊഴിലുറപ്പുജോലിക്കും ഭര്‍ത്താവ്‌ പ്രകാശന്‍ മറ്റൊരു ജോലിക്കും പോയ സമയത്താണ് മോഷണം നടന്നത്. പ്രകാശന്‍ ജോലിക്കു പോകുമ്പോള്‍ വഴിയില്‍വച്ച്‌ വിദ്യാര്‍ഥിയോട് കുശലം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് വീട്ടില്‍ ആളില്ലെന്ന  മനസിലാക്കിയാണ്‌ കുട്ടി കവര്‍ച്ച നടത്തിയത്‌.

    Also Read-ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡെലിവറി ബോയ് തിരുവനന്തപുരത്ത് പിടിയില്‍

     പിന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത്‌ അകത്തുകടന്ന വിദ്യാര്‍ഥി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം, രണ്ടേകാല്‍ പവന്റെ താലിമാല, കാല്‍ പവന്റെ മോതിരം എന്നിവ മോഷ്‌ടിക്കുകയായിരുന്നു. കുട്ടി യൂട്യൂബിനും മൊബൈല്‍ ഗെയിമിനും അടിമയാണെന്നും പോലീസ്‌ പറയുന്നു.  ശ്രീകണ്‌ഠാപുരം സി.ഐ ഇ.പി. സുരേശനും എസ്‌.ഐ. രഘുനാഥും ചേര്‍ന്നാണ്‌ വിദ്യാര്‍ഥിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

     കവര്‍ച്ചയ്‌ക്കുശേഷം കോഴിക്കോട്ടേക്കു പോകുന്നതായി പറഞ്ഞ്‌ സ്ഥലം വിട്ട വിദ്യാര്‍ത്ഥി എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
    മോഷ്‌ടിച്ച സ്വര്‍ണം വിറ്റ്‌ കുറച്ചു പണം ചെലവാക്കിയിട്ടുണ്ട്. പോലീസ്‌ അന്വേഷണമാരംഭിച്ചതോടെ ഭയന്നുപോയെന്നും താലിമാലയും ബാക്കി പണവും കോട്ടയം-വൈക്കം റോഡില്‍ ഉപേക്ഷിച്ചെന്നുമാണ്‌ വിദ്യാര്‍ഥി നല്‍കിയ മൊഴി. 
    കവര്‍ച്ച നടത്താന്‍ മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്ന കാര്യം പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. സീനിയര്‍ സി.പി.ഒമാരായ കെ. സജീവന്‍, സി.വി. രജീഷ്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവനൈല്‍ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട്‌ വെള്ളിമാടുകുന്ന്‌ ചില്‍ഡ്രന്‍സ്‌ ഹോമിലേക്കു മാറ്റി.
    Published by:Arun krishna
    First published: