HOME /NEWS /Crime / പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

News18

News18

പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെന്ററിൽ

  • Share this:

    കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിൽ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനമോൾ കളപ്പുരയ്ക്കൽ(22) ആണ് കൊല്ലപ്പെട്ടത്.

    സഹപാഠിയായ  കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു(20)വിനേയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തിരിക്കുന്നത്.

    പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പരീക്ഷ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നിതിനയെ അഭിഷേക് ബൈജു കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തലയോലപറമ്പ് സ്വദേശിനിയാണ് പെൺകുട്ടി. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് കോട്ടയം എസ്പി ഡി. ശില്‍പ പറഞ്ഞു.

    Also Read-കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

    ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കേയായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. പിന്നാലെ കത്തിയെടുക്കുകയായിരുന്നു.

    കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും എസ്.പി അറിയിച്ചു.

    First published:

    Tags: College student, Kottayam, Murder